FootballKBFCSports

വിദേശ ക്ലബ്ബിന്റെ ഓഫർ നിരസിച്ചു;  ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഇവിടെ തന്നെ തുടരും!!

അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ പോവുന്ന ഒരു വിദേശ താരം മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയായിരിക്കും. അഭ്യൂഹങ്ങളെല്ലാം സൂചിപ്പിക്കുന്നത് താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്നാണ്.

എന്നാൽ ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് വമ്പന്മാരായ ബശുന്ധര കിംഗ്സ് നോഹയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ക്ലബ്‌ താരത്തിനായി ഓഫർ നൽകിയതായും ‌റൂമറുകളുണ്ട്.

പക്ഷെ റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയി ഈ ഓഫർ നിരസിച്ചിരിക്കുകയാണ്. താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തന്നെയാണ് താല്പര്യം. ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനമായിരുന്നു നോഹ കാഴ്ച്ചവെച്ചത്. 25 മത്സരങ്ങൾ നിന്ന് 14 ഗോളും ഏഴ് അസ്സിസ്റ്റും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്തിരുന്നാലും നോഹ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് ഉടൻ നടത്തുമെന്ന് പ്രതിക്ഷിക്കാം.