ഇന്ത്യ- പാക് അതിർത്തി പ്രശ്‌നം ക്രിക്കറ്റിലും പ്രകടമായിട്ടുണ്ട്. ഇരു ടീമുകളുടെയും താരങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയ വാക്ക് പോര് മാത്രമല്ല, പാക് ക്രിക്കറ്റ് ബോർഡിനെതിരെ ബിസിസിഐ സ്വീകരിച്ച രണ്ട് നയങ്ങളും ഏറെ ശ്രദ്ധേമായിരുന്നു. ബിസിസിഐയുടെ ആദ്യ നീക്കം പാക് സൂപ്പർ ലീഗിനെതിരെയായിരുന്നെങ്കിൽ രണ്ടാമത്തെ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത് ഏഷ്യ കപ്പിനെ കുറിച്ചാണ്.
ഇന്ത്യ-പാക് അതിർത്തി പ്രശ്‌നത്തെ തുടർന്ന് പിഎസ്എൽ താൽകാലികമായി നിർത്തി വെച്ചപ്പോൾ പാക് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ മത്സരങ്ങൾ യുഎഇയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ബിസിസിഐ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ഇടപെട്ട് പാക്കിസ്ഥാൻ സൂപ്പർ ലീഗ് യുഎഇയിൽ നടത്താനുള്ള അനുമതി പിൻവലിപ്പിക്കുകയായിരുന്നു. പ്രമുഖ മാധ്യമമായ ക്രിക്ക് ബസ് ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ആദ്യ പണി ബിസിസിഐ കൊടുത്തത് പാക് സൂപ്പർ ലീഗിനാണ് എങ്കിൽ രണ്ടാമത്തെ നീക്കം ഏഷ്യ കപ്പ് വഴി പാക് ക്രിക്കറ്റ് ബോർഡിനാണ്. വരാനിരിക്കുന്ന ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറാനുള്ള നീക്കം നടത്തുകയാണെന്നാണ് റിപോർട്ടുകൾ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍. ഇതാണ് ഇന്ത്യ ഏഷ്യ കപ്പ് ബഹിഷ്കരിക്കാൻ ആലോചിക്കാനുള്ള കാരണം.
ഇന്ത്യ ഏഷ്യ കപ്പ് ബഹിഷ്കരിക്കുകയാണ് എങ്കിൽ ഏഷ്യ കപ്പ് മൊത്തത്തിൽ പരാജയമാവും. ടെലികാസ്റ്റ് ഇനത്തിലും വലിയ നഷ്ടങ്ങൾ സംഭവിക്കും. ചിലപ്പോൾ ഇന്ത്യയ്ക്ക് പിന്തുണയുമായി മറ്റ് ചില രാജ്യങ്ങൾ കൂടി ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചേക്കാം..
ഇത്തരത്തിൽ ബഹിഷ്കരണ ആഹ്വാനം മുഴക്കി മൊഹ്സിൻ നഖ്‍വിയെ എഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിന്നും പുകച്ച് ചാടിക്കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോർട്ട്.