മലയാളി താരം സഞ്ജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫസ്റ്റ് ചോയിസ് താരമല്ല. അടുത്തിടെ സഞ്ജു ടി20 കളിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊക്കെ ഗില്ലും ജയ്‌സ്വാളും ടെസ്റ്റ് പരമ്പരയ്ക്കുള്ള തിരക്കിലായത് കൊണ്ട് മാത്രമാണ്. ഇനിയും സഞ്ജുവിന് പ്രഥമ പരിഗണയില്ലെന്ന് വ്യക്തമാക്കുന്ന പുതിയ നീക്കവുമായി ബിസിസിഐ മുന്നോട്ട് പോകുകയാണ്.

കരിയറിന്റെ അവസാന നാളുകളിലൂടെ കടന്ന് പോകുന്ന രോഹിത് ശർമയ്ക്ക് പകരം ഏകദിനത്തിൽ സഞ്ജു ഓപ്പണിങ് പൊസിഷനിലേക്ക് എത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ ആ നീക്കം ഇനി നടക്കാനുള്ള സാദ്ധ്യതകൾ കുറവാണ്. കാരണം രോഹിതിന് പകരം ബിസിസിഐ ഓപ്പണിങ്ങിലേക്ക് ഒരു പുതുമുഖത്തെ കൊണ്ട് വരാൻ ഒരുങ്ങുകയാണ്.

വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും അതിന് ശേഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും യുവതാരം യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലെക്ക് പരിഗണിക്കാൻ ബിസിസിഐ ഒരുങ്ങുന്നവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ടീമിൽ നിലവിൽ പുതുമുഖമല്ല എങ്കിലും ഏകദിനത്തിൽ ജയ്‌സ്വാൾ ഇത് വരെ അരങ്ങേറ്റം നടത്തയിട്ടില്ല.

ഏകദിനത്തിൽ നിലവിൽ രോഹിത്- ഗിൽ കൂട്ട്കെട്ടാണ് ഇന്ത്യയുടെ ഓപ്പണിങ് ജോഡി. ഈ ഓപ്പണിങ് ജോഡിക്ക് ബാക്ക് ആപ്പ് ഓപ്‌ഷൻ ആയാണ് ജയ്‌സ്വാളിനെ ബിസിസിഐ പരിഗണിക്കുന്നത്. അതായത് രോഹിത് ശർമയ്ക്ക് ശേഷമുള്ള പകരക്കാരൻ.

അവസാനമായി കളിച്ച ഏകദിനത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ബിസിസിഐയ്ക്ക് മുന്നിൽ സഞ്ജുവിന് ഏകദിനത്തിലും അവസരമില്ല എന്നത് ആരാധകരെ നിരാശയിലാക്കുന്നു. ഇനി ഇന്ത്യൻ ടീമിന്റെ സെക്കന്റ് ചോയിസ് മാത്രമായി സഞ്ജു മാറാനാണ് സാധ്യത.

index: https://x.com/CricCrazyJohns/status/1876483722691879281