FootballIndian Super LeagueKBFC

ബികാശിന്റെ ഗോൾ ലൈൻ സേവ് രക്ഷിച്ചത് ബ്ലാസ്റ്റേഴ്‌സിനെ മാത്രമല്ല; എതിരാളികളെയും കൂടിയാണ്, കാരണം ഇതാണ്…

ബികാശ് യുമ്നാമിന്റെ അവസാന നിമിഷ ഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്‌സിനേക്കാൾ സഹായച്ചത് ഒഡിഷയെ

വെള്ളിയാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്വാമെ പെപ്രയുടെ ഗോളിനേക്കാൾ ഇഷ്ടപ്പെട്ടത് യുവ താരം ബികാശ് യുമ്നാമിന്റെ അവസാന നിമിഷതെ ഗോൾ ലൈൻ സേവായിരിക്കും.

മത്സരം കഴിയാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് ഗോളിയെയും മറികടന്ന് വന്ന വിക്രം പ്രതാപിന്റെ ഷോട്ട് ബികാശ് യുമ്നാം തടഞ്ഞത്. താരത്തിന്റെ ഗോൾ ലൈൻ സേവിന്റെ വീഡിയോ ഇതാ…

ബികാശിന്റെ ഈയൊരു ഗോൾ ലൈൻ സേവ് ബ്ലാസ്റ്റേഴ്‌സിനേക്കാൾ ആശ്വാസം നൽകിയത് എതിരാളികളായ ഒഡിഷ എഫ്സിക്കാണ്. കാരണം ആ ഒരു ഷോട്ട് ഗോളാവുകയായിരുന്നേൽ മത്സരം സമനിലയിൽ പിരിയികയും മുംബൈ പ്ലേഓഫ് യോഗ്യത നേടുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇപ്പോൾ പ്ലേഓഫ് യോഗ്യത നേടാൻ സാധ്യതയുള്ള മറ്റൊരു ക്ലബ്ബായ ഒഡിഷ എഫ്സിക്ക് മുംബൈയുടെ തോൽവി ഒന്നുകൂടി പ്രതിക്ഷ നൽകിയിരിക്കുകയാണ്. മുംബൈ തങ്ങളുടെ അവസാന മത്സരത്തിൽ ബംഗളുരുവിനോട് കൂടി തോൽക്കുകയാണേൽ ഒഡിഷക്ക് യോഗ്യത ഉറപ്പികാം.

മറിച്ച് ആ മത്സരം മുംബൈ ജയിക്കുകയോ അല്ലെങ്കിൽ സമനിലയിൽ പിരിയുകയോ ചെയ്താൽ മുംബൈ സിറ്റിക്ക് പ്ലേഓഫ് ഉറപ്പികാം സാധിക്കുന്നതാണ്.