FootballKBFCTransfer News

ചെന്നൈയുടെ കിടിലൻ സ്ട്രൈക്കറിനായി ബ്ലാസ്റ്റേഴ്‌സ്; വെല്ലുവിളിയുമായി മൂന്ന് ക്ലബ്ബുകൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചെന്നൈ എഫ്സിയുടെ ഫാറൂഖ് ചൗധരിയെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ആദ്യ ഘട്ട ഓഫർ നൽകിയിട്ടുണ്ടെന്നാണ് ട്രാൻസ്ഫർ മാർക്കറ്റ് റിപ്പോർട്ട്‌ ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സിന് പുറമെ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, ബംഗളുരു എഫ്സി എന്നി ടീമുകളും താരത്തിനായി രംഗത്തുണ്ട്.

എഫ്സി ഗോവ പരിശീലകൻ മനോളോ മാർക്വേസിന് ഫാറൂഖിന് സേവനം സ്വന്തമാക്കാൻ വളരെയധികം താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ വരുന്ന ആഴ്ചയിൽ എഫ്സി ഗോവ താരത്തിനായുള്ള ആദ്യ ഘട്ട ഓഫർ നൽകും. അതോടൊപ്പം ബംഗളുരുവും മുംബൈയും നിലവിൽ വിംഗറുടെ ലഭ്യതയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ മുംബൈയും ബംഗളുരും താരത്തിനായി ഓഫർ നൽക്കാൻ സാധ്യതകൾ ഏറെയാണ്.

കഴിഞ്ഞ സീസണോടെ ഫാറൂഖ് ചൗധരിയുടെ കരാർ ചെന്നൈയുമായി അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽകണം. ചില അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈക്ക് താരത്തിന്റെ കരാർ പുതുക്കാനും താല്പര്യമുണ്ട്.

നിലവിൽ ഇന്ത്യ സ്ട്രൈക്കർമാരുടെ കൂട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് ഫാറൂഖ് ചൗധരി. ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.