കഴിഞ്ഞ ദിവസം ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്‌സ് മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് ഡുസാൻ ലഗേറ്ററിനെ ഏത് താരത്തിന് പകരമാണ് സ്വന്തമാക്കിയത്തിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് വന്നത്. ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്‌സ് ഫ്രഞ്ച് മധ്യനിര താരം അലക്സാണ്ടർ കോയഫിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ കോയഫിന്റെ പകരമായാണ് ഡുസാൻ വന്നത്തെന്ന് ഉറപ്പിക്കാം.

പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാത്തെ പോയതാണ് കോയഫിന് തിരച്ചടിയായത്. താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങൾ നിന്ന് ഒരു ഗോൾ നേടാൻ കഴിഞ്ഞിരുന്നു. എന്തിരുന്നാലും താരത്തിന്റെ കളിക്കളത്തിനകത്തും പുറത്തും എല്ലാവിധ ഭാവി പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നു. 

അതോടൊപ്പം കോയഫിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്തോടെ, താരത്തിന്റെ പകരമായി വന്ന ഡുസാൻ ലഗേറ്റർ നോർത്ത് ഈസ്റ്റിനെതിരായ മത്സരം കളിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നാൽ ആദ്യ ഇലവനിൽ കാണാൻ കഴിയുമോ എന്ന് സംശയമാണ്.