FootballIndian Super LeagueKBFCTransfer News

ഹകിമിയുടെ സഹ താരം; മോറോക്കൻ സെന്റർ ബാക്കിനെ തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ മികച്ച സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മിലോസ് ഡ്രിൻസിച്ചിന് പകരക്കാരനായി മോറോക്കൻ സെന്റർ ബാക്ക് ആദിൽ താഹിഫിലിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്‌ വരുന്നത്. നിലവിൽ യൂറോപ്യൻ വമ്പന്മാരായ പിഎസ്ജിയുടെയും മോറോക്കൻ ക്യാപ്റ്റൻ അച്‌റഫ് ഹക്കിമിയുടെ സഹ താരം കൂടിയായിരുന്നു അദ്ദേഹം. ഇപ്പോൾ ഹക്കിമിയും ആദിലും ചേർന്നുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിലവിൽ മോറോക്കൻ ക്ലബ്ബായ ആർ.എസ് ബെർക്കെയ്നിയുടെ താരമാണ് ആദിൽ. താരത്തിന്റെ മാർക്കറ്റ് വാല്യൂ വരുന്നത് 6.4 കോടിയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നതാണ്.