Indian Super LeagueKBFC

സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനായി തിളങ്ങി ബ്ലാസ്റ്റേഴ്‌സ് താരം; ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ!! വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് AIFF ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു. സീസൺ മുന്നോടിയായി ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട പ്രവർത്തനങ്ങളിലാണ് AIFF.

അഭ്യൂഹങ്ങൾ പ്രകാരം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ നേരിടുമെന്നാണ്. മുന്നേറ്റ നിരയിലെ വിദേശ താരങ്ങളെ ഓഫ്ലോഡ് ചെയ്തത്തത് കൊണ്ട് തന്നെ, മുന്നേറ്റ നിരയിൽ ഓൾ ഇന്ത്യൻ സ്‌ക്വാഡുമായി ഇറങ്ങാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് നീക്കം. 

അങ്ങനെയാണേൽ ഈ സ്ഥാനത്തേക്ക് നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഏറ്റവും മുൻപന്തിയിലുള്ളത് മലയാളി താരം മുഹമ്മദ്‌ അജ്സലാണ്. കഴിഞ്ഞ കുറെ നാളുകളായി താരം ഗംഭീര ഫോമിലാണുള്ളത്. കഴിഞ്ഞ സൂപ്പർ ലീഗ് കേരളയിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് അജ്സൽ.

ഇപ്പോളിത താരം ഇതേ ഫോം സന്തോഷ്‌ ട്രോഫിയിലും തുടരുകയാണ്. വ്യാഴാഴ്ച നടന്ന പഞ്ചാബിനെതിരെയുള്ള കേരളത്തിന്റെ സന്തോഷ്‌ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ നേടിയിരിക്കുകയാണ് അജ്സൽ. മത്സരത്തിലെ 58, 62 മിനിറ്റുകളിലാണ് അജ്സൽ ഗോൾ നേടിയത്. താരം നേടിയ ഗോളുകളുടെ വീഡിയോ ഇതാ….

എന്തിരുന്നാലും താരത്തിന്റെ ഈയൊരു ഗംഭീര ഫോം കേരള ബ്ലാസ്റ്റേഴ്‌സിനെ വരാൻ പോവുന്ന സീസണിൽ ഏറെ ഗുണക്കരമാക്കുമെന്ന് ഉറപ്പാണ്. ഓൾ ഇന്ത്യൻ സ്‌ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസണിൽ ഇറങ്ങുന്നതെങ്കിൽ, ബ്ലാസ്റ്റേഴ്‌സ് ലൈനെപ്പിലെ സ്ഥിര സാനിധ്യമാക്കാൻ അജ്സലിന് ഏറെ സാധ്യതയുണ്ട്.