നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് പരിശീലകൻ ഡേവിഡ് കാറ്റലയുടെ സൈനിങ് പൂർത്തിയാക്കി കഴിഞ്ഞു.
ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ വിങ്ങറായ കൊറൂ സിംഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ഡാനിഷ് സൂപ്പർലിഗ ക്ലബ്ബായ ബ്രോണ്ട്ബൈ എഫ്സി. കൊറൂനെ നിലവിൽ ടീം നിരീക്ഷിക്കുന്നുണ്ട്. മർക്കാജ് ന്യൂസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.
കൊറൂനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാനായേകാം ഡാനിഷ് ക്ലബ്ബിന്റെ ശ്രമം. അങ്ങനെയാണേൽ താരത്തിന്റെ മാച്ച് എക്സ്പീരിയൻസ് ഒന്നുകൂടി ശക്തിപ്പെടുത്താൻ ഈ നീക്കം വളരെയധികം സഹായിക്കും.
ഈ സീസണിൽ 18 കാരൻ ബ്ലാസ്റ്റേഴ്‌സിനായി 17 മത്സരങ്ങൾ നിന്ന് രണ്ട് ഗോളും നാല് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് കൊറൂ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.