FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാക്കുമോ!! ഗ്രൂപ്പ്‌ Dയിൽ നിന്ന്  സെമി നേടാൻ മൂന്ന് ടീമുകൾക്കും സാധ്യത, എങ്ങനെയെന്ന് പരിശോധിക്കാം

സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ്‌ ഡൽഹി അടങ്ങുന്ന ഗ്രൂപ്പ്‌ ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി യോഗ്യത നേടാൻ സാധ്യതയുണ്ട്.

ബ്ലാസ്റ്റേഴ്‌സിന് അവസാന റൗണ്ട് മത്സരത്തിൽ മുംബൈനോട്‌ സമനില നേടാൻ കഴിഞ്ഞാൽ തന്നെ സെമി യോഗ്യത ഉറപ്പാക്കാം. മറുഭാഗത്ത് മുംബൈക്ക് വിജയവും വമ്പൻ ഗോൾ ഡിഫറെൻസിന്റെ വിജയവും അനിവാര്യമാണ്. നമ്മൾക് എങ്ങനെയാണ് ഗ്രൂപ്പ്‌ ഡി ക്വാളിഫിക്കേഷൻ സാഹചര്യമെന്ന്പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ സാധ്യതകൾ:-

നിലവിൽ ഗ്രൂപ്പ്‌ സ്റ്റേജിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഏറ്റവും മുൻപന്തിയിലാണ്. രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ള മുംബൈക്കും രാജസ്ഥാനും മൂന്ന് പോയിന്റാണുള്ളത്. അതുകൊണ്ട് തന്നെ മുംബൈനോടുള്ള മത്സരത്തിൽ സമനിലയിൽ പിരിഞ്ഞാൽ പോലും ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പിക്കാം.

മുംബൈ സിറ്റി എഫ്സിയുടെ സെമി ഫൈനൽ സാധ്യതകൾ:-

ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെയുള്ള വമ്പൻ വിജയത്തിന് ശേഷം രാജസ്ഥാൻ യുണൈറ്റഡിനോട് അടിപതറിയതാണ് മുംബൈക്ക് തിരിച്ചടിയായത്. അതുകൊണ്ട് മുംബൈക്ക് അവസാന റൗണ്ട് മത്സരത്തിൽ ജയിച്ചാൽ മാത്രമേ സെമി ഉറപ്പിക്കാൻ കഴിയുകയുള്ളൂ. അതോടൊപ്പം രാജസ്ഥാൻ യുണൈറ്റഡ് തോൽക്കുകയും വേണം. 

രാജസ്ഥാൻ യുണൈറ്റഡിന്റെ സെമി ഫൈനൽ സാധ്യതകൾ:-

ഈ മൂന്ന് ക്ലബ്ബുകളിൽ ഏറ്റവും കുറഞ്ഞ സാധ്യതയുള്ളത് രാജസ്ഥാനായിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ മത്സരത്തിൽ മുംബൈ ചെറിയ ഗോൾ ഡിഫറെൻസിൽ ജയിക്കുകയും, ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ കുറഞ്ഞത് നാലോ അഞ്ചോ ഗോളുകൾക്ക് ജയിച്ചാൽ മാത്രമേ രാജസ്ഥാൻ യുണൈറ്റഡിന് സെമി ഉറപ്പിക്കാൻ കഴിയുകയുള്ളൂ.

നവംബർ ആറ് വ്യാഴാഴ്ചയാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക. മറ്റ് ടീമുകൾക്ക് ഗുണക്കരമാവാണ്ട് നിൽക്കാൻ രണ്ട് മത്സരവും രാത്രി 7:30ക്ക് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം ജിയോ ഹോട്ട്സ്റ്റാറിലും രാജസ്ഥാൻ-ഡൽഹി മത്സരം യൂട്യൂബ് വഴിയും തത്സമയം കാണാം.