FootballSportsTransfer News

വെൽക്കം ബാക്ക് ഹോം; റോണോ യൂറോപ്യൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു മക്കളെ…

എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ- നസ്സ്‌റിൽ കരാറിന്റെ അവസാന സമയത്താണ്. ജൂൺ 30 നാണ് താരവും ക്ലബും തമ്മിലെ കരാർ അവസാനിക്കുന്നത്. താരം ഇത് വരെയും കരാർ പുതുക്കിയിട്ടില്ല. ഇതിനിടയിൽ റൊണാൾഡോയെ സ്വന്തമാക്കാൻ താരത്തിന്റെ പഴയ ക്ലബ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത് ചില പുതിയ നീക്കങ്ങൾക്കുള്ള സൂചന കൂടി നൽകുന്നു.

പോർച്ചുഗീസ് മാധ്യമമായ Fichajes ന്റെ റിപ്പോർട്ട് പ്രകാരം റൊണാൾഡോയെ ടീമിലെത്തിക്കാൻ താരത്തിന്റെ ബാല്യകാല ക്ലബായ സ്പോർട്ടിങ് സിപി ശ്രമിക്കുന്നുവെന്നാണ്. സ്പോർട്ടിങ്ങിന്റെ സ്വീഡിഷ് മുന്നേറ്റ താരം വിക്ടർ ഗ്യോക്കെറസ് ക്ലബ് വിടാൻ ഒരുങ്ങുകയാണ്. താരത്തിനായി നിരവധി യൂറോപ്യൻ ക്ലബ്ബുകൾ രംഗത്തുണ്ട്.

താരം ക്ലബ് വിടുന്നതോടെ പകരക്കാരനായി റോണോയെ എത്തിക്കാനാണ് സ്പോർട്ടിങ് സിപിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. റോണോ തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കമിടുന്നത് സ്പോർട്ടിങ്ങിലൂടെയാണ്. അതിനാൽ ഇവിടേക്ക് മടങ്ങാൻ റോണോയും താൽപര്യം പ്രകടിപ്പിച്ചേക്കും.

കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്ന് പോകുന്ന റോണോയ്ക്ക് കരിയർ അവസാനിപ്പിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം കൂടിയാണ് സ്പോർട്ടിങ് സിപി. ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടി ഉള്ളതിനാൽ റോണോയ്ക്ക് സ്പോർട്ടിങ് സിപി തിരഞ്ഞെടുത്താൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലും കളിക്കാം..

എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്.