CricketIndian Premier League

ഇതിലും നല്ലത് ടെസ്റ്റ്‌ കളിക്കുന്നത്!! CSK താരങ്ങൾക്ക് നേരെ വിമർശനവുമായി ആരാധകർ…

ഇന്ത്യൻ പ്രീമിയർ ലീഗിലെ 2025 സീസണിലെ മോശം ഫോം ഇപ്പോഴും തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ CSK പഞ്ചാബിനോട് തോറ്റിരിക്കുകയാണ്.

വിജയലക്ഷ്യം 220 റൺസ് ഉണ്ടായിരുനെകിലും CSK യ്ക്ക് എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുന്ന മറ്റൊരു മത്സരം കൂടിയാണ് ടീം ഇപ്പോൾ വിട്ടുകളഞ്ഞത്. ഇതിന് കാരണമാക്കുന്നത് മിഡിൽ ഓവേഴ്സിലെ CSK യുടെ ബാറ്റിങ് പോരായിമയാണ്.

220 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സമയത്തും CSK ടെസ്റ്റ്‌ മത്സരത്തിന് സമാനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബൗണ്ടറി നേടാത്തെ സിംഗിൾസ് ഇട്ട് ബാറ്റിംഗ് റൊട്ടെറ്റ് ചെയ്യുകയായിരുന്നു. 

ഇതാണ് CSK യുടെ ഈ സീസണിലെ മിക്ക മത്സരങ്ങളുടെ തോൽവിയുടെ കാരണവും. ടീം ബൗണ്ടറികൾ നേടാൻ ശ്രമിക്കുന്നില്ല. അല്ലെങ്കിൽ കഴിയുന്നില്ല. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഡെവോൺ കോൺവേ അർധസെഞ്ച്വറി നേടിയെങ്കിലും, ടെസ്റ്റിന് സമാനമായ കളിയാണ് താരം കളിച്ചത്. 

ഇതേ തുടർന്ന് 18ആം ഓവറിൽ താരം ഔട്ടാവാതെ തന്നെ പുറത്ത് പോയി പകരം ജഡേജ ഇറങ്ങി. നിലവിൽ ധോണി ഉൾപ്പെടെയുള്ള CSK താരങ്ങൾക്ക് നേരെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തിരുന്നാലും വരും മത്സരങ്ങളിൽ ഈ പോരായിമകൾ നികത്തി CSK തിരിച്ചു വരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.