CricketIndian Premier LeagueSports

CSK അശ്വിനെ പുറത്താക്കണം; ലക്ഷ്യം പണം തന്നെ, അമ്പരപ്പിക്കുന്ന അവകാശവാദം…

ഏറെ പ്രതിക്ഷയോടെയായിരുന്നു ഈ കഴിഞ്ഞ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ സ്വന്തമാക്കിയത്. ഏകദേശം 9.75 കോടി മുടക്കിയാണ് ചെന്നൈ രവിചന്ദ്രൻ അശ്വിനെ മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. 

എന്നാൽ ഈയൊരു വലിയ തുകയുടെ പ്രകടനം അശ്വിൻ ഈ സീസണിൽ കാഴ്ച്ചവെച്ചിട്ടില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 9.29 എന്ന എക്കണോമിയിൽ അഞ്ച് വിക്കറ്റുകൾ മാത്രമാണ് അശ്വിൻ നേടാൻ കഴിഞ്ഞത്. 

ബുധനാഴ്ച നടന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ചെന്നൈ തോറ്റത്തോടെ ചെന്നൈ IPL 2025 നിന്ന് പുറത്തായിരിക്കുകയാണ്. ഇതോടെ രവിചന്ദ്രൻ അശ്വിനെ അടുത്ത സീസൺ മുന്നോടിയായി റിലീസ് ചെയ്യണമെന്ന് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാർ.

അതോടൊപ്പം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ചെന്നൈ അശ്വിൻ അവസരവും നൽകിയില്ല. ഇതോടെ എന്തിനാണ് 10 കോടിയോളം മുടക്കി അശ്വിനെ വാങ്ങി ബെഞ്ചിലിയിരുത്തിയതെന്ന് ചോദിച്ചിരിക്കുകയാണ് ഹർഭജൻ സിംഗ്.

ഇനി അടുത്ത സീസൺ മുന്നോടിയായി ചെന്നൈ അശ്വിനെ റിലീസ് ചെയ്യുകയാണേൽ, ഓക്ഷനിൽ മികച്ചൊരു തുക തന്നെ ചെന്നൈയുടെ കൈലുണ്ടാക്കും. അതുകൊണ്ട് തന്നെ ചെന്നൈ അശ്വിന്റെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.