കഴിഞ്ഞ കുറച്ച് സീസണിലായി എംഎസ് ധോണിക്ക് പകരക്കാരനായി ക്യാപ്റ്റൻസിക്ക് വേണ്ടി രാജസ്ഥാൻ റോയൽസിന്റെ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം CSK 2021 സീസൺ മുന്നോടിയായി സഞ്ജു സാംസണെ സ്വന്തമാക്കാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ RR മാനേജ്‍മെന്റ് നീക്കങ്ങൾ മാറ്റി താരത്തെ നിലനിർത്തുകയായിരുന്നു.
ആ സീസണിൽ CSK RRയിൽ നിന്നും ട്രേഡ് ചെയ്ത് സ്വന്തമാക്കിയ റോബിന് ഉത്തപ്പായോടൊപ്പം സഞ്ജു സഞ്ജു സാംസണെയും ആവിശ്യപ്പെട്ടിരുന്നു. ക്യാപ്റ്റൻസി വാഗ്ദാനം ചെയ്താണ് CSK താരത്തിന് ഓഫർ നൽകിയത്.
എന്നാൽ ഈയൊരു നിമിഷം രാജസ്ഥാൻ റോയൽസ് പെട്ടെന്ന് തന്നെ സഞ്ജു സാംസൺ ക്യാപ്റ്റൻസി വാഗ്ദാനം ചെയ്യുകയും, സഞ്ജു സാംസൺ RR ന്റെ ക്യാപ്റ്റനാക്കുകയുമായിരുന്നു.
ഇതുകൊണ്ടാണ് ഈയൊരു നീക്കം 2021ൽ നടക്കാത്തെ പോയത്. എന്തിരുന്നാലും CSK ക്യാപ്റ്റനായി കൊണ്ടുവരാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
