മലയാളി താരം സഞ്ജു സാംസന്റെ അടുത്ത ഐപിഎൽ ടീം ഏതാണെന്ന ചർച്ചാ വിഷയം നീളുകയാണ്. താരം രാജസ്ഥാൻ റോയൽസ് വിടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ ക്രിക് ബസ്സ് അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഎസ്കെ, കെകെആർ എന്നീ ടീമുകളിലേക്ക് സഞ്ജു പോവാനുള്ള സാധ്യതയും നേരത്തെ ഉയർന്ന് വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യത കുറഞ്ഞെന്നും പകരം മറ്റൊരു ടീം താരത്തിനായി പദ്ധതികൾ തയാറാക്കുന്നതായി പ്രമുഖ സ്‌പോർട് റിപ്പോർട്ടർ രോഹിത് ജുഗ്ലാൻ സൂചന നൽകുന്നു.
ഐപിഎല്ലിൽ ഇത് വരെ കിരീടം നേടാനാവാത്ത ഡൽഹി കാപിറ്റൽസ് സഞ്ജുവിനെ ലക്ഷ്യം വെയ്ക്കുന്നതായാണ് അദ്ദേഹത്തിൻറെ വാക്കുകൾ. കഴിഞ്ഞ മെഗാ ലേലത്തിൽ ശ്രേയസ് അയ്യരെ ടീമിലെത്തിച്ച് നായകനാക്കാനായിരുന്നു ഡൽഹിയുടെ പ്ലാൻ. എന്നാൽ ലേലത്തിൽ ശ്രേയസിനെ സ്വന്തമാക്കാൻ ഡൽഹിക്ക് സാധിച്ചില്ല.
ശ്രേയസിനെ ലഭിക്കാത്തതോടെ ലോകേഷ് രാഹുലിനെ നായകനാക്കി സീസൺ മുന്നോട്ട് കൊണ്ട് പോകാനായിരുന്നു ഡൽഹിയുടെ പ്ലാൻ. എന്നാൽ രാഹുൽ നായക സ്ഥാനം വിസമ്മതിച്ചതോടെ അക്‌സർ പട്ടേലിന് നായക സ്ഥാനം ലഭിച്ചു.
സീസൺ തുടക്കത്തിൽ അക്സറിന് കീഴിൽ ഡൽഹി മുന്നേറിയെങ്കിലും പിന്നീട് ആ മികവ് ഡൽഹിക്ക് കാണിക്കാനായില്ല. ഇതോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനും അവർക്ക് സാധിച്ചില്ല. അതിനാൽ പുതിയ നായകനെ ഡൽഹി ലക്ഷ്യമിടുകയാണ്. അതാണ് സഞ്ജു സാംസൺ. താരവുമായി ഡൽഹി ചർച്ച നടത്തുന്നതായി രോഹിത് ജുഗ്ലാൻ റിപ്പോർട്ട് ചെയ്യുന്നു.
സഞ്ജുവിനെ ട്രേഡ് മുഖേനെയോ ലേലത്തിലോ സ്വന്തമാക്കാനാണ് ഡൽഹിയുടെ പ്ലാൻ. കെകെആറിനും സഞ്ജുവിനെ സ്വന്തമാക്കാൻ പദ്ധതിയുണ്ട്. എന്നാൽ സിഎസ്കെ, അവർ ഉദ്ദേശിക്കുന്ന ബഡ്ജറ്റിനുള്ളിൽ സഞ്ജുവിനെ സ്വന്തമാക്കാൻ മാത്രമേ അവർ ശ്രമിക്കൂ. അല്ലാത്ത പക്ഷം മറ്റൊരു ഓപ്‌ഷനിലേക്ക് സിഎസ്കെ പോകും.
Sanju Samson to Delhi Capitals
