ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരുമെന്നാണ്. ദിമി ഈസ്റ്റ് ബംഗാൾ വിടുമെന്ന് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ വന്നിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോൾ മാർക്കസ് മെർഗുലാഹോവ ദിമി ഈസ്റ്റ് ബംഗാളിൽ തുടരുമെന്ന് അപ്ഡേറ്റ് നൽകിയത്. അതോടൊപ്പം ഈസ്റ്റ് ബംഗാൾ നിലവിൽ ദിമിക്കൊപ്പം കളിക്കാൻ കേൾപ്പുള്ള മറ്റൊരു മുന്നേറ്റ താരത്തിനായുള്ള തിരച്ചിലാണ്. നിലവിൽ ഒട്ടേറെ താരങ്ങൾ ഈസ്റ്റ് ബംഗാളിന്റെ ഷോർട്ട് ലിസ്റ്റിലുണ്ടെങ്കിലും ഇതുവരെ ഒരു താരവുമായി കരാറിലെത്തിയിട്ടില്ല.
മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ദിമി ഇപ്പോഴും ഒട്ടേറെ മലയാളി ആരാധകരുടെ പ്രിയതാരമാണ്. അതുകൊണ്ട് തന്നെ താരം ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നതിൽ ആരാധകർക്ക് ഏറെ സന്തോഷമുണ്ട്.