FootballIndian Super League

ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയ സൈനിങ്; മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ തൂക്കാൻ എതിരാളികൾ രംഗത്ത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന സംശയത്തിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. പക്ഷെ ബംഗാൾ ക്ലബ്ബുകളായ ഈസ്റ്റ്‌ ബംഗാളും മോഹൻ ബഗാനും ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കങ്ങൾക്ക് പിന്നാലെയാണ്. 

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പ്രീതം കോട്ടലിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ചെന്നൈയുമായി താരത്തിനായുള്ള ചർച്ചകൾ ഈസ്റ്റ്‌ ബംഗാൾ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബികാശ് യുമ്നാമുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈ എഫ്സിയിലേക്ക് കൂടുമാറിയത്. അതിന് മുൻപ് സഹൽ അബ്ദുൽ സമദിനെ സ്വാപ്പ് ഡീലിലൂടെ നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ മോഹൻ ബഗാനിൽ നിന്നും സ്വന്തമാക്കിയത്.

താരം തുടക്ക സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും പിന്നീട് ആ ഫോം തുടരാൻ പ്രീതത്തിന് കഴിഞ്ഞില്ല. ഇതോടെ താരം ബ്ലാസ്റ്റേഴ്‌സ് വിടുകയും താരത്തിനായി നൽകിയ സഹലിനെയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി.

എന്തിരുന്നാലും ബംഗാൾ സ്വദേശി കൂടിയായ പ്രീതം കോട്ടൽ, ബംഗാൾ ക്ലബ്ബിലേക്കുള്ള മികച്ചൊരു കൂടുമാറ്റത്തിന് ഒരുങ്ങുകയാണ്. ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.