ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്കിന് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കാണ് തന്റെ മകൻ ലിവർപൂൾ ക്ലബ്ബിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്.
അതോടൊപ്പം ഇപ്പോളിത ലിവർപൂളിന്റെ മുഖ്യ ഓഹരിയുടമകളായി അമേരിക്കൻ വൻകിടകമ്പനിയായ ഫെൻവെ സ്‌പോർട്‌സ് ഗ്രൂപ്പ് ഈയൊരു അഭ്യൂഹം തള്ളികളയുകയും ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.
എന്നിരുന്നാലും മറുഭാഗത്ത് എലോൺ മസ്ക് ആയത്കൊണ്ട് ഏത് അറ്റം വരെ പോകാനും അദ്ദേഹം മടിക്കില്ല. 2024ലെ കണക്കുകൾ പ്രകാരം ലിവർപൂളിന്റെ മൂല്യം 44,645 കോടിയാണ്. ഇപ്പോൾ ഇതിലും കൂടിയിട്ടുണ്ടാക്കും. പക്ഷെ 36 ലക്ഷം കോടി ആസ്തിയുള്ള മസ്കിന് ലിവർപൂളിനെ സ്വന്തമാക്കുക വെച്ചാൽ നിസാരം തന്നെയാണ്.
നിലവിൽ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് ലിവർപൂൾ. ഇനി അഥവാ എലോൺ മസ്കിന് ലിവർപൂളിനെ സ്വന്തമാക്കാൻ സാധിച്ചാൽ, പ്രീമിയർ ലീഗിലെ ഉടമസ്ഥരുടെ ആസ്തിയിൽ അദ്ദേഹം രണ്ടാമതെത്തും.