CricketCricket LeaguesIndian Premier League

ആർച്ചറിനെയല്ല, മാറ്റേണ്ടത് അവനെ; കട്ടക്കലിപ്പിൽ രാജസ്ഥാൻ ആരാധകർ

ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസസ് ഹൈദരബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ്. 44 റൺസിനാണ് രാജസ്ഥാന്റെ പരാജയം. ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.

സഞ്ജുവിന് പകരം നായക സ്ഥാനത്തെത്തിയ റിയാൻ പരാഗിനാണ് ആരാധകരുടെ വിമർശനം. ഫ്ലാറ്റ് പിച്ചിൽ 76 റൺസ് വിട്ട് കൊടുത്തെങ്കിലും പിച്ച് മാറുമ്പോൾ ആർച്ചർ ശെരിയാവുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. എന്നാൽ നായകൻ പരാഗിന്റെ ആറ്റിറ്റ്യൂഡ് ആരാധകർക്ക് അത്ര രസിച്ചിട്ടില്ല.

സഞ്ജുവിന്റെ അഭാവത്തിൽ ദേശീയ ടീമിലെ പ്രധാന സാനിധ്യമായ യശ്വസി ജയ്‌സ്വാൾ ഉണ്ടായിരിക്കെ പരാഗിന് നായക സ്ഥാനം കൊടുത്തത് ആരാധകർക്ക് നേരത്തെ ദഹിച്ചിരുന്നില്ല. ഇപ്പോൾ ആദ്യ മത്സരത്തിലെ നായകന്റെ അപക്വമായ ഇന്നിംഗ്‌സും ചർച്ചയാവുകയാണ്.

വലിയ വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് തുടക്കത്തിലേ ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ മൂന്നാം നമ്പറിലെത്തിയ പരാഗ് അപക്വമായ ഇന്നിങ്‌സാണ് കാഴ്ച്ച വെച്ചത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ താരം രണ്ടാം പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് സിമ്രജിത്ത് സിങ്ങിന് വിക്കറ്റ് നൽകി മടങ്ങി.

നായകൻ പക്വത കാണിക്കേണ്ട സമയമായിരുന്നു ഇതെന്നും, സിമ്രജിത്തിന്റെ ഓവറിൽ ജയ്‌സ്വാൾ പുറത്തായ സാഹചര്യത്തിൽ അതേ ഓവറിൽ വിക്കറ്റ് നൽകി രാജസ്ഥാന്റെ ആത്മവിശ്വാസം തകർത്തു എന്നുമാണ് ആരാധകരുടെ വിമർശനം. താരത്തിന്റെ നായക സ്ഥാനം ജയ്‌സ്വാളിന് നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.