FootballIndian Super LeagueKBFCSportsTransfer News

പ്രതിരോധം കാക്കാൻ ക്രൊയേഷ്യൻ ‘ഇടിവണ്ടി’; ബ്ലാസ്റ്റേഴ്‌സ് റാഞ്ചുമോ മിന്നും ഡിഫൻഡറെ??

മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ സെന്റർ ബാക്ക് മിലോസ് ഡ്രിങ്കിച്ചാണ്. എന്നാൽ പ്രകടനം കൊണ്ട് മിലോസിൽ ആരാധകർ തൃപ്തരല്ല. നിരവധി പിഴവുകൾ താരം ഇതിനോടകം നടത്തിയിട്ടുണ്ട്. കൂടാതെ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യാനുള്ള നീക്കത്തിലുമാണ്. മോശം പ്രകടനം നടത്തുന്ന താരത്തെ ഓഫ്ലോഡ് ചെയ്യുന്നതിൽ ആരാധകർക്ക് സന്തോഷം മാത്രമേയുള്ളു. മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.

പഞ്ചാബ് എഫ്സിയുടെ ക്രൊയേഷ്യൻ പ്രതിരോധ താരം ഇവാൻ നോവോസെലെകിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഐഎസ്എല്ലിൽ കളിച്ച് പരിചയമുള്ള താരം കളി മികവിനൊപ്പം ശരീര ഭാഷ കൊണ്ടും പ്രതിരോധിക്കാൻ മികവുള്ള താരമാണ്. ‘ഇടിവണ്ടി’ എന്ന വിശേഷണം കൂടി താരത്തിനുണ്ട്. ‘ ഇടിവണ്ടി എന്ന പേര് ലഭിക്കണമെങ്കിൽ താരം നടത്തുന്ന ഫിസിക്കൽ ഡിഫൻസ് എത്രത്തോളമെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കും..

പഞ്ചാബ് എഫ്സി അടുത്ത സീസണിലേക്ക് ടീമിലെ മുഴുവൻ വിദേശ താരങ്ങളെയും റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീയുടെ ആവശ്യമുണ്ടാവില്ല.

ബ്ലാസ്റ്റേഴ്‌സ് ഒരു സ്പാനിഷ് സ്‌ട്രൈക്കറുമായി ചർച്ച നടത്തുന്നതായി ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഒരു പുതുമുഖ താരത്തിന് പിന്നാലെ പോകാതെ ഐഎസ്എൽ അനുഭവ സമ്പത്തുള്ള നോവോസെലെകിനെ സ്വന്തമാക്കാനാണ് ആരാധകരിൽ ചിലർ ആവശ്യപ്പെടുന്നത്.ക്രൊയേഷ്യൻ ക്ലബ്ബുകൾക്ക് പുറമെ താജിക്കിസ്ഥാൻ. സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ച താരം നേരത്തെ റൊണാൾഡോയുടെ അൽ നസ്സ്റിനെതിരെയും കളിച്ചിട്ടുണ്ട്.

നിലവിൽ താരം ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടോ എന്ന കാര്യം അറിയില്ല. ആരാധകരുടെ അഭിപ്രായം മാത്രമാണ് നിലവിൽ താരത്തെ സ്വന്തമാക്കുക എന്നുള്ളത്.