ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് താൽകാലികമായി നിർത്തി വെച്ചിരുന്നു. തുടർന്ന് വിദേശ താരങ്ങൾ യുഎഇയിലേക്ക് പോകുകയും അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്വന്തം നാട്ടിലേക്ക് മടങ്ങവേ വിദേശ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഇനിയൊരിക്കലും പാകിസ്താനിലേക്ക് വരില്ലെന്ന് ന്യൂസിലാൻഡ് താരം ഡാരിൽ മിച്ചൽ തന്നോട് പറഞ്ഞതായി താരത്തിന്റെ സഹതാരവും ബംഗ്ലാദേശ് ദേശീയ താരവുമായ റിഷാദ് ഹൊസൈൻ വെളിപ്പെടുത്തി. ന്യൂസിലാൻഡ് മടങ്ങവേ ദുബായിലേക്ക് ഞങ്ങൾ യാത്ര തിരിക്കവെയാണ് പാകിസ്താനിലേക്ക് ഇനി വരില്ലെന്ന് ഡാരിൽ തന്നോട് പറഞ്ഞതെന്നും റിഷാദ് വെളിപ്പെടുത്തി.
നേരത്തെ പാകിസ്ഥാനിൽ വെച്ച് താരത്തിന്റെ ഡാരിൽ മിച്ചലിന്റെ വാച്ച് മോഷണം പോയിരുന്നു. രണ്ടു കോടി രൂപ മൂല്യമുള്ള വാച്ചാണ് പരിശീലനത്തിനിടെ മോഷ്ടാക്കൾ കൊണ്ടുപോയത്.
1.88 കോടി രൂപയ്ക്കാണ് ഡാരില്‍ മിച്ചലിനെ ലഹോര്‍ ക്വാലാൻഡേഴ്സ് ടീം സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിൽ വിറ്റുപോകാത്തതിനെ തുടർന്നായിരുന്നു താരം പാക്ക് ലീഗിലേക്കു പോയത്.
കഴിഞ്ഞ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ഡാരിൽ മിച്ചൽ. അതിന് മുമ്പ് രാജസ്ഥാൻ റോയൽസിനായും താരം കളിച്ചിട്ടുണ്ട്.