ഈസ്റ്റ് ബംഗാൾ വിട്ട മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡീമിട്രിയോസ് ഡയമണ്ടാക്കോസ് പുതിയ ക്ലബ്ബിൽ ചേർന്നു. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ ഒന്നിലേക്കാണ് ദിമിയുടെ കൂടുമാറ്റം.
സൈപ്രസ് ക്ലബ്ബായ APOEL FC-യിലാണ് താരം ചേർന്നത്. സൈപ്രിയറ്റ് ടോപ് ടയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ ക്ലബായ APOEL. 29 തവണയാണ് അവർ കിരീടം ഉയർത്തിയത്. സൈപ്രസ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയ്ക്ക് യോഗ്യതയുണ്ട്.
കഴിഞ്ഞ സീസണിൽ APOEL FC യ്ക്ക് യുവേഫ യോഗ്യത ലഭിച്ചിരുന്നില്ല. ഇത് മുന്നിൽകണ്ട് കൊണ്ട് വരും സീസണിലേക്ക് ശക്തമായ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് അവർ ദിമിയെ സ്വന്തമാക്കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ ടീമുകൾക്ക് വേണ്ടി ഡയമണ്ടാക്കോസ് കളിച്ച ഓർമ്മകൾ ആരാധകർക്ക് ഇപ്പോഴുമുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററാണ് ദിമി.
APOEL-ന് വേണ്ടി അദ്ദേഹം എത്രത്തോളം തിളങ്ങുമെന്ന് കാത്തിരുന്ന് കാണാം.
