FootballGokulam Kerala FCI LeagueSports

മോഹൻ ബഗാന്റെ ഭാവി വാഗ്ദാനത്തെ തൂക്കി കേരളം; കിടിലൻ നീക്കം

2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് ഗോകുലം കേരള എഫ്സി. കഴിഞ്ഞ സീസണിൽ കൈയെതാ ദൂരത് നഷ്ടമായ കിരീടം ഈ സീസണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ടീം മാനേജ്‍മെന്റ്.

ഇപ്പോളിത സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി മോഹൻ ബഗാന്റെ ഭാവി വാഗ്ദാനമായ ലീമാപോക്പം സിബാജിത് സിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം കേരള എഫ്സി. 90rfootball ആണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മോഹൻ ബഗാന്റെ റിസേർവ് ടീമിന് വേണ്ടിയാണ് താരം നിലവിൽ പന്ത് തട്ടുന്നത്. 20 കാരനായ മധ്യനിര താരത്തെ ഫ്രീ ട്രാൻസ്ഫറിലൂടെ, രണ്ട് വർഷ കരാറിലാണ് ഗോകുലം സ്വന്തമാക്കുന്നത്. എന്തിരുന്നാലും ഈയൊരു സൈനിങ്ങുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്ന് പ്രതിക്ഷിക്കാം.