എതിരാളികളുടെ ചെറിയൊരു പിഴവുകളോ പ്രതിസന്ധികളോ മുതലെടുത്താൽ മതിയാവും മികച്ചൊരു ടീമിന് വിജയിക്കാൻ. കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ പോര്യ്മ മുതലെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ നോർത്ത് ഈസ്റ്റിന് മുന്നിൽ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഈ പ്രതിസന്ധി മുതലെടുക്കാനായാൽ അടുത്ത മത്സരം ബ്ലാസ്റ്റേഴ്‌സ് സുവർണാവസരമാണ്.
കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മൽസരത്തിനായി തയാറെടുക്കാൻ തങ്ങൾക്ക് ആകെ രണ്ട് ദിവസത്തെ സമയം മാത്രമാണ് ഉള്ളതെന്ന പ്രശ്നം കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സഹപരിശീലകൻ നൗഷാദ് മൂസ തുറന്ന് പറഞ്ഞ കാര്യമാണ്. എതിരാളികളുടെ ഈ പ്രശ്‌നം മുതലെടുക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ഇതൊരു സുവർണാവസരമാണ്.
ഇനി മറ്റൊരു രസകരമായ മറ്റൊരു കാര്യം കൂടി പറയാം. ഈ സീസണിൽ അഞ്ച് ദിവസത്തെ ഇടവേളയിൽ നോർത്ത് ഈസ്റ്റ് കളിച്ച ഒരൊറ്റ മത്സരം പോലും അവർ വിജയിച്ചിട്ടില്ല.
ജനുവരി 18 നാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലെ മത്സരം. ജനുവരി 13 ന് കൊച്ചിയിൽ വെച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിട്ടത്. കൊച്ചിയിൽ തന്നെയാണ് അവസാന മത്സരം നടന്നത് എന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് യാത്ര ക്ഷീണം ഒരു പ്രശ്നമല്ല. എന്നാൽ ജനുവരി പതിനാലിന് ഗോവയെ നേരിട്ടതിന് ശേഷം ഗുവാഹത്തിയിൽ നിന്നും കേരളത്തിലെത്തുന്ന നോർത്ത് ഈസ്റ്റ് ടീമിന് വളരെ കുറഞ്ഞ പരിശീലന സെക്ഷൻ മാത്രമാണ് ലഭിക്കുക.
നോർത്ത് ഈസ്റ്റിനെതിരെ ഫിസിക്കൽ ഗെയിം കളിച്ചാൽ നോർത്ത് ഈസ്റ്റിന്റെ ഈ പ്രശ്‌നം മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.