Indian Super LeagueKBFC

കണിശക്കാരൻ; പ്രതിരോധം മുഖ്യം; ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ പറ്റി അറിയാം..

ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പാനിഷ് പരിശീലകൻ ഡേവിഡ് കാറ്റലയുടെ പ്രഖ്യാപനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. സൂപ്പർ കപ്പോട് കൂടി ബ്ലാസ്റ്റേഴ്സിന്റെ ചുമതല ഏറ്റെടുക്കുന്ന കറ്റാല അടുത്ത സീസണിൽ ടീമിനോടപ്പം സജീവമാകും. 44 കാരനായ കറ്റാലയുടെ കോച്ചിങ് സ്റ്റൈൽ എങ്ങനെയാണ്? അദ്ദേഹത്തിൻറെ രീതികൾ എങ്ങനെയാണ് അറിയാം.

പ്ലേയിങ് കരിയറിൽ ഒരു സെന്റർ ബാക്ക് ആയി കളിച്ചിരുന്ന കറ്റാല ഒരു സെന്റർ ബാക്കിന്റെ ദാർഷ്ട്യവും കണിശതയും പരിശീലക കളരിയിലും ഉപയോഗിക്കുന്ന ആളാണ്. സെന്റർ ബാക്ക് ആയിരുന്നെങ്കിലും കറ്റാലയുടെ ഫോർമേഷൻ പ്രതിരോധത്തിലൂന്നിയുള്ളതല്ല, മറിച്ച് ഒരു ബാലൻസിംഗ് ഫോർമേഷൻ രീതിയാണ് അദ്ദേഹത്തിന്റേത്.

ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്. മധ്യനിരയെക്കാളും മുന്നേറ്റ നിരയെക്കാളും മികച്ച പ്രതിരോധതാരങ്ങൾ ആവശ്യമായി വരുന്ന പരിശീലകൻ കൂടിയാണ് അദ്ദേഹം.

സൈപ്രസ്, ക്രൊയേഷ്യ, സ്പെയിൻ എന്നിവിടങ്ങൾ ടീമുകളെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. കേവലം 4 വർഷത്തെ പരിശീലക സമ്പത്ത് മാത്രമേ അദ്ദേഹത്തിനുള്ളു..

വിവിധ ക്ലബ്ബുകളെ 89 മത്സരങ്ങളിൽ പരിശീലിപ്പിച്ച അദ്ദേഹം 33 വിജയവും 33 സമനിലയും നേടിയിട്ടുണ്ട്. 37.08 ശതമാനമാണ് അദ്ദേഹത്തിൻറെ വിജയശതമാനം. കളിക്കാരൻ എന്ന നിലയിൽ 2017-18 സീസണിൽ സൈപ്രസ് കപ്പും 2018 ൽ സൈപ്രസ് സൂപ്പർ കപ്പും അദ്ദേഹം നേടിയിട്ടുണ്ട്.