ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ചാമ്പ്യന്മാരായിരിക്കുകയാണ് കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ഫൈനലിൽ ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.
എക്സ്ട്രാ ടൈമിൽ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജാമി മക്ലാരന്റെ ഗോളിലാണ് മോഹൻ ബഗാൻ വിജയിച്ചത്. ജെസൺ കമ്മിംഗ്സാണ് മോഹൻ ബഗനായി ആദ്യ ഗോൾ നേടിയത്. ആൽബെർട്ടോ റോഡ്രിഗസിന്റെ ഓൺ ഗോളിൽ മുന്നിലെത്തിയ ബംഗളുരുവിനെയാണ് മോഹൻ ബഗാൻ വമ്പൻ തിരിച്ചു വരവിനൊടുവിൽ തോൽപിച്ച് കിരീടം സ്വന്തമാക്കിയത്.
ഒട്ടേറെ ആരാധകരുടെ സംശയമാണ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ എത്രയായിരിക്കും ക്യാഷ് പ്രൈസ് ലഭിക്കുക എന്നത്. റിപ്പോർട്ടുകൾ പ്രകാരം ചാമ്പ്യന്മാരായ MBSGക്ക് ആറ് കോടിയാണ് ക്യാഷ് പ്രൈസായി ലഭിക്കുക.
ആറ് കോടിയുടെ ക്യാഷ് പ്രൈസ് മോഹൻ ബഗാൻ ക്യാപ്റ്റൻ സുഭാഷിഷ് ബോസും ടീം ഓണർ സഞ്ജീവ് ഗോയങ്ക ചേർന്ന് ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം സ്ഥാനക്കാരായ ബംഗളുരുവിന് ലഭിക്കുന്ന തുകയുമായി അപ്ഡേറ്റുകൾ വന്നിട്ടില്ല.
എന്തിരുന്നാലും മോഹൻ ബഗാൻ സംബന്ധിച്ച്ഏറ്റവും മികച്ച വിജയക്കരമായ സീസണായിരുന്നു ഇത്. ആദ്യമായാണ് ഒരു ഐഎസ്എൽ ക്ലബ് ഐഎസ്എൽ ചാമ്പ്യൻസ് ട്രോഫിയും ഐഎസ്എൽ ഷീൽഡ് ട്രോഫിയും ഒന്നിച്ച് നേടുന്നത്.