Indian Super LeagueKBFCTransfer News

ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ എങ്ങോട്ട്?; ലൂണയെ റാഞ്ചാൻ ആളുണ്ട്

ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.

മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞ വാക്കുകൾ ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട് എന്നാണ് ലൂണ പറഞ്ഞത്.

എന്നാൽ ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.

പ്രധാനമായും എഫ്സി ഗോവ തന്നെയാണ് മുമ്പിൽ. കഴിഞ്ഞ സീസണിൽ ലൂണയെ സ്വന്തമാക്കാൻ അവർ ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് ലൂണ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിൽ ഒപ്പിടുകയായിരുന്നു.

എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്സുമായി കരാർ ബാക്കിയുള്ളതിനാൽ ലൂണയെ ഇനി ആര് സ്വന്തമാക്കാൻ ശ്രമിച്ചാലും ട്രാൻസ്ഫർ ഫീ മുടക്കേണ്ടി വരും.

അതേസമയം താരത്തെ വിട്ടു നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാവില്ല. മികച്ച താരം എന്നതിലുപരി ക്ലബ്ബിനെയും ആരാധകരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി കൂടിയാണ് മാനേജ്മെന്റിന് ലൂണ.