in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

50+1 റൂൾ; ബ്ലാസ്റ്റേഴ്‌സ് നന്നാവണമെങ്കിൽ ഈ നിയമം നടപ്പിലാക്കണം

ക്ലബ്ബുകളിൽ ജനാധിപത്യ രീതി ഉണ്ടാവാനും ക്ലബ്ബിന്റെ മേൽ ബാഹ്യഇടപെടുകൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ജർമൻ ഫുട്ബോൾ അസോഷിയേഷൻ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്. ബുണ്ടസ്ലീഗ കളിക്കുന്ന ഒരു ടീം ഈ നിയമം പാലിക്കണം എന്നത് അവിടുത്തെ നിയമം കൂടിയാണ്. എന്നാൽ ജർമനിയിൽ മാത്രമാണ് ഈ നിയമം ഉള്ളത്. ഇന്ത്യയിൽ ഈ നിയമം വന്നാൽ രക്ഷപ്പെടുന്ന ഏക ടീം ചിലപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സായിരിക്കും.

50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ..

ആരാധകർക്ക് ക്ലബ്ബിന്റെ നിശ്ചിത ഓഹരി നൽകി അവരെ ക്ലബ്ബിന്റെ സഹഉടമകളാക്കുന്ന നിയമമാണ് 50+1 റൂൾ. അതായത് ഒരു ക്ലബ്ബിന്റെ കുറഞ്ഞത് 51 ശതമാനം ഓഹരി ഉടമകൾ ആരാധകരായിരിക്കും. ബാക്കി 49 ശതമാനം ഓഹരികൾ മാത്രമേ പുറത്ത് നിന്നുള്ള നിക്ഷേപകർക്ക് വാങ്ങിക്കാൻ കഴിയുകയുള്ളു.

ഈ നിയമത്തിന്റെ പ്രധാന ഗുണമെന്തെന്ന് വെച്ചാൽ, ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അന്തിമ വാക്ക് ആരാധകരായിരിക്കും. ട്രാൻസ്ഫറുകൾ, ടിക്കറ്റ് വില തുടങ്ങി സകല തീരുമാനങ്ങളിലും ആരാധകർക്ക് വോട്ട് രേഖപ്പെടുത്താനും ഭൂരിപക്ഷം വരുന്ന അഭിപ്രായങ്ങൾ നടപ്പിലാക്കാനും സാധിക്കും.

ജർമൻ ലീഗിലെ കരുത്തരായ ബയേൺ മ്യുണിക്, ബൊറൂസിയ ഡോർട്ട്മണ്ട് തുടങ്ങിയ ക്ലബ്ബുകളുടെ ഓഹരികളിൽ 60 ശതമാനത്തിലേറെയും ആരാധകർക്കാണുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പല ക്ലബ്ബുകളുടെയും ആരാധകർ ഇതിനോടകം തങ്ങളുടെ ലീഗിലും 50+1 റൂൾ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ക്ലബ്ബുകളിൽ ജനാധിപത്യ രീതി ഉണ്ടാവാനും ക്ലബ്ബിന്റെ മേൽ ബാഹ്യഇടപെടുകൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ജർമൻ ഫുട്ബോൾ അസോഷിയേഷൻ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്. ബുണ്ടസ്ലീഗ കളിക്കുന്ന ഒരു ടീം ഈ നിയമം പാലിക്കണം എന്നത് അവിടുത്തെ നിയമം കൂടിയാണ്. എന്നാൽ ജർമനിയിൽ മാത്രമാണ് ഈ നിയമം ഉള്ളത്. ഇന്ത്യയിൽ ഈ നിയമം വന്നാൽ രക്ഷപ്പെടുന്ന ഏക ടീം ചിലപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സായിരിക്കും.

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം👀; കൊച്ചിയിൽ ഒഡിഷയുടെ രണ്ട് സൂപ്പർ താരങ്ങൾ കളിക്കില്ല…

റൊണാൾഡോ അൽ- നസ്ർ വിടുന്നു; ഇനി പോകാൻ സാധ്യത ഈ നാല് ക്ലബ്ബുകളിലേക്ക്…