മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീനൻ മധ്യനിര താരം റോഡ്രിഗോ ഡി പോളിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. മെസ്സിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് ഡി പോൾ.
താരത്തെ നിലനിർത്താനാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയുടെ ആഗ്രഹം. എന്നാൽ, 2026-ൽ കരാർ അവസാനിക്കുന്ന ഡി പോളിനായി 15 ദശലക്ഷം യൂറോയാണ് അത്‌ലറ്റിക്കോ ആവശ്യപ്പെടുന്നത്.
മെസി, സുവാരസ്, ബുസ്കെറ്റ്സ് തുടങ്ങിയ സൂപ്പർ താരങ്ങളുള്ള ഇന്റർ മിയാമിയിലേക്ക് ഡി പോൾ എത്തുകയാണെങ്കിൽ അത് ടീമിന്റെ മധ്യനിരയ്ക്ക് വലിയ കരുത്താകും. അദ്ദേഹത്തിന്റെ കളി നിയന്ത്രിക്കാനുള്ള കഴിവ് മിയാമിക്ക് മുതൽക്കൂട്ടാകും.
യൂറോപ്പിലെ മികച്ച ലീഗുകളിൽ ഒന്നായ ലാ ലിഗയിൽ നിന്ന് എംഎൽഎസിലേക്ക് മാറാൻ ഡി പോൾ തയ്യാറാകുമോ എന്നത് പ്രധാനമാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് ആവശ്യപ്പെടുന്ന തുക നൽകാൻ ഇന്റർ മിയാമി തയ്യാറാകുമോ എന്നും കണ്ടറിയണം.
ഈ ട്രാൻസ്ഫർ നീക്കം ഫുട്ബോൾ ലോകത്ത്, പ്രത്യേകിച്ച് എംഎൽഎസ്, ലാ ലിഗ ആരാധകർക്കിടയിൽ, വലിയ ആകാംഷ സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.