in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലോൺ ഡീൽ;മെസ്സി ബാക്ക് ടൂ യൂറോപ്?; ഒടുവിൽ നിർണായക തീരുമാനത്തിനൊരുങ്ങി ഇന്റർ മിയാമി

2025 ഡിസംബർ 31 നാണ് മെസ്സിയും മിയാമിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. ഈ കരാർ പുതുക്കാൻ മിയാമിക്ക് താൽപര്യമുണ്ട്. എന്നാൽ കരാർ പുതുക്കാനായി ഒരു വമ്പൻ ഓഫറും മിയാമി ചേർക്കുന്നുണ്ട്.

അമേരിക്കയിലെ മേജർ ലീഗ് സോക്കർ അവസാനിക്കുന്നത് ഒക്ടോബർ മാസത്തിലും പുതിയ സീസൺ ആരംഭിക്കുന്നത് തൊട്ടടുത്ത വർഷത്തെ ഫെബ്രുവരിയിലുമാണ്. ഇതിനിടയിൽ താരങ്ങൾക്ക് 4 മാസത്തിലേറെ ഇടവേളയുണ്ട്. പ്ലേ ഓഫിൽ ഇടം നേടാത്ത ടീമുകളിലെ താരങ്ങൾക്ക് ഇതിലും കൂടുതൽ ഇടവേള ലഭിക്കും. ഈ ഇടവേള സമയത്ത് താരങ്ങൾക്ക് മറ്റു ലീഗുകളിലോ മറ്റു ക്ലബ്ബുകൾക്കോ വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കാനുള്ള നിയമവും മേജർ ലീഗ് സോക്കറിലുണ്ട്.

ഈ നിയമം ഉപയോഗിച്ച് ലയണൽ മെസ്സിയെ ഇടവേള സമയത്ത് ലോണിൽ യൂറോപിലേക്കയക്കാൻ ഇന്റർ മിയാമി ഒരുങ്ങുന്നതായാണ് റിപോർട്ടുകൾ. 2025 ഡിസംബർ 31 നാണ് മെസ്സിയും മിയാമിയും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. ഈ കരാർ പുതുക്കാൻ മിയാമിക്ക് താൽപര്യമുണ്ട്. എന്നാൽ കരാർ പുതുക്കാനായി ഒരു വമ്പൻ ഓഫറും മിയാമി ചേർക്കുന്നുണ്ട്.

2025 ന്റെ അവസാനത്തിലും 2026 ന്റെ തുടക്കത്തിലുമുള്ള ഇടവേള സമയത്ത് മെസ്സിക്ക് യൂറോപ്പിൽ കളിക്കാൻ അനുവാദം നല്കുന്നതാണ് പുതിയ കരാറിൽ മിയാമി ചേർത്തിരിക്കുന്നത്. ഈ കരാർ മെസ്സി അംഗീകരിക്കുകയാണെങ്കിൽ താരത്തിന് വീണ്ടും യൂറോപ്പിലേക്ക് തിരിച്ച് പോകാനാവും.

ബാഴ്‌സലോണയിൽ താൻ തിരിച്ചെത്തുമെന്ന് നേരത്തെ മെസ്സി പറഞ്ഞിരുന്നു. കൂടാതെ ബാഴ്‌സ ആരാധകർക്ക് മുന്നിൽ ഒരു വിടവാങ്ങൽ മെസ്സി ആഗ്രഹിക്കുന്നുമുണ്ട്. ഈ കരാർ അനുസരിച്ച് മുന്നോട്ട് പോയാൽ മെസ്സിക്ക് മേജർ ലീഗ് സോക്കറിന്റെ ഇടവേളയിൽ വീണ്ടും ബാഴ്‌സയിലേക്ക് മടങ്ങാനാവും.

നീണ്ട 18 വർഷത്തോളം ബാഴ്‌സയിൽ ചെലവഴിച്ചതിന് ശേഷമാണ് മെസ്സി 2021 ൽ പിഎസ്ജിയിലേക്കും അവിടെ നിന്ന് 2023 ൽ ഇന്റർ മിയാമിയിലേക്കുമെത്തുന്നത്.

മുൻനിര ക്ലബ്ബുകൾ ഒഴിവാക്കി; നീണ്ട ഇടവേളയ്ക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

പരിക്ക് മാറി, ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളും ഒഡിഷക്കെതിരെ കളിക്കും; വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ…