ഐഎസ്എൽ പുതിയ സീസൺ എപ്പോൾ ആരംഭിക്കുമെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. എന്നാൽ അതിന് മുമ്പേ പരിശീലകനെ പുറത്താക്കാൻ ഒരുങ്ങുകയാണ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ. പരിശീലകൻ ഹോസെ മോളിനയെ പുറത്താക്കാൻ ക്ലബ് ഒരുങ്ങുന്നതായി സ്പോർട്സ് സ്റ്റാർ വെബിന്റെ ജോർണലിസ്റ്റായ നീലാദ്രി ഭട്ടാചാര്യ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ട് ഏഴാം നാൾ കിരീടം; ഇന്ത്യൻ ഫുട്ബോളിൽ ‘വിരോധാഭാസം’ തുടരുന്നു
സൂപ്പർ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത ഡെർബിയിൽ സമനില വഴങ്ങിയതോടെ മോഹൻ ബഗാൻ സൂപ്പർ കപ്പിൽ നിന്നും പുറത്തായിരുന്നു. ശേഷം ബഗാൻ മാനേജ്‌മെന്റിനെതിരെ മോളിന സംസാരിക്കുകയും ചെയ്തിരുന്നു. താൻ ചില വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ബഗാനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മാനേജ്മെന്റ് ആണെന്നുമാണ് മോളിനയുടെ പ്രസ്താവന. ഇത്തരത്തിൽ മാനേജ്‌മെന്റിനെതിരെ സംസാരിച്ചതും സൂപ്പർ കപ്പ് പരാജയവുമൊക്കെ അദ്ദേഹത്തെ പുറത്താക്കാൻ ബഗാനെ പ്രേരിപ്പിക്കുന്നതായി നീലാദ്രി ഭട്ടാചാര്യ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കിന്റെ ഭീതി; രണ്ട് താരങ്ങൾക്ക് പരിക്ക്
അതെ സമയം, ഐഎസ്എല്ലിൽ മികവ് തെളിയിച്ച ആൽബർട്ട് റോക്ക, സെർജിയോ ലോബര എന്നിവരെ പുതിയ പരിശീലകനാക്കാൻ ബഗാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016–2018 സീസണിൽ ബംഗളൂർ എഫ്സിയെ പരിശീലിപ്പിച്ച വ്യക്തിയാണ് റോക്ക. 2020–2021 ൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ അസിസ്റ്റന്റ് പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം. നിലവിൽ ബംഗളുരു എഫ്സിയുടെ ടെക്നിക്കൽ കൺസൽട്ടൻറ് കൂടിയാണ് അദ്ദേഹം. റോക്കയുടെ തിരിച്ച് വരവിന് തന്നെയാണ് കൂടുതൽ സാധ്യത.
