Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവുമോ? വ്യക്തമായ മറുപടിയുമായി ഇവാൻ ആശാൻ

കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലക സ്ഥാനത്ത് ഇപ്പോഴും റൂമർ ലിസ്റ്റിലുള്ള വ്യക്തിയാണ് മുൻ പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അദ്ദേഹവുമായി ബന്ധപെട്ട റൂമറുകൾ സജീവമാകുമ്പോൾ ഇപ്പോഴിതാ അക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാൻ ആശാൻ മനസ്സ് തുറന്നത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനായി ഞാൻ തിരിച്ച് വരുമെന്ന റൂമറുകൾ ഞാൻ കേട്ടിരുന്നുവെന്നും എന്നാൽ ഇത് വരെ അതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് എന്നോട് സംഭാഷണം നടത്തിയിട്ടില്ലെന്നും ഇവാൻ പറയുന്നു.

ഞാനവിടെ മനോഹരമായ ഓർമ്മകൾ സൃഷ്ടിച്ചെന്നും നിരവധി റെക്കോർഡുകൾ തകർത്തെന്നും അതിലെല്ലാം സന്തോഷമുണ്ടെന്നും പറഞ്ഞ ആശാൻ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാവുമോ എന്ന ചോദ്യത്തിന് നിലവിൽ അതൊക്കെയും റൂമറുകൾ മാത്രമാണ് എന്നാണ് പ്രതികരിച്ചത്.

ഫുട്ബാളിൽ എന്തും സാധ്യമാണെന്നും കേരളം എന്റെ വീടാണെന്നും ഒരിക്കൽ ഹെഡ് കോച്ചായി ഇവിടെ തിരികെ വരാൻ ആയാൽ അത് വീട്ടിലേക്ക് മടങ്ങി വരുന്നതിന്റെ ഫീലായിരിക്കുമെന്നും ആശാൻ പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.