ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്.
ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ എഫ്സി. ക്ലബ് തന്നെയാണ് ഈയൊരു കാര്യം ആരാധരെ അറിയിച്ചത്.
33 കാരൻ 2019-20 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയത്. ബ്ലാസ്റ്റേഴ്‌സിന് പുറമെ ഐഎസ്എലിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് താരം ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്.
എന്തിരുന്നാലും താരത്തിന്റെ വരവോടെ ജംഷദ്പൂർ എഫ്സിയുടെ മുന്നേറ്റ നിര ഒന്നുകൂടി ശക്തമായിരിക്കുകയാണ്. ഒക്ടോബർ 26ന് ഗോവക്കെതിരെയാണ് ജംഷദ്പൂരിന്റെ സീസണിലെ ആദ്യ മത്സരം.
