കേരളാ ബ്ലാസ്റ്റേഴ്സിൽ രണ്ട് സീസണുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ ഔദ്യോഗിക മത്സരം പോലും കളിക്കാതെ ക്ലബ് വിട്ട താരമാണ് ഓസ്‌ട്രേലിയൻ മുന്നേറ്റ താരം ജോഷുവ സോട്ടിരിയോ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇപ്പോൾ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ചാമ്പ്യൻ ടീമിനോടപ്പമാണ് താരം ചേർന്നിരിക്കുന്നത്.

തന്റെ ജന്മനാടായ ഓസ്‌ട്രേലിയയിലെ ടോപ് ഡിവിഷൻ ലീഗായ എ- ലീഗിലെ സിഡ്‌നി എഫ്സിയിലേക്കാണ് താരം പോയത്. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിയ്ക്കുകയാണ്.

എ- ലീഗിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ക്ലബാണ് സിഡ്‌നി എഫ്സി. എ ലീഗിൽ ഏറ്റവും കൂടുതൽ പ്രീമിയർ ഷിപ്പ് ( ടേബിൾ ടോപ്) കിരീടവും നേടിയ ക്ലബാണ് സിഡ്‌നി. എ ലീഗിലെ 20 സീസണുകളിൽ അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടുകയും 4 തവണ പ്രീമിയർ കിരീടവും നേടിയ ക്ലബ്ബാണ് സിഡ്‌നി എഫ്സി. കേവലം 20 വയസ്സ് മാത്രം പ്രായമുള്ള ക്ലബ് കൂടിയാണ് സിൻഡി എഫ്സി.

നിലവിൽ എ- ലീഗിൽ അഞ്ചാം സ്ഥാനത്താണ് സിഡ്‌നി. മുമ്പ് യുവന്റസ്, ബയേൺ മ്യുണിക്ക് എന്നീ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ കളിക്കുന്ന ക്ലബ് കൂടിയാണ് സിഡ്‌നി.

ഇറ്റാലിയൻ ഇതിഹാസം അലക്‌സാൻഡ്രോ ഡെൽ പീറോ കളിച്ച ക്ലബ് കൂടിയാണ് സിഡ്‌നി. നിലവിൽ എ എഫ്സി ക്ലബ് റാങ്കിങ്ങിൽ 72 ആം സ്ഥനത്തുള ക്ലബാണ് സിഡ്‌നി. കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ എഎഫ്സി റാങ്കിങ്ങിൽ 273 ആം സ്ഥാനത്താണ്. ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ക്ലബ്ബിലേക്ക് താരം പോയത്.