സംഘർഷ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗ് പാക് ക്രിക്കറ്റ് ബോർഡ് യുഎഇയിലേക്ക് മാറ്റിയിരുന്നു. എന്നാൽ യുഎഇ ക്രിക്കറ്റ് ബോർഡായ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ യുഎഇയിൽ നടത്താനുള്ള നീക്കം വിസമ്മതിച്ചതോടെ പാക് സൂപ്പർ ലീഗ് താൽകാലികമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണം മുൻ ബിസിസിഐ അധ്യക്ഷനായും നിലവിൽ ഐസിസി ചെയർമാനുമായ ജയ് ഷായുടെ ഇടപെടൽ മൂലമാണെന്നാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് പിഎസ്എൽ ന്റെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താനുള്ള പിസിബിയുടെ അഭ്യർത്ഥന ഇസിബി നിരസിച്ചതെന്ന് ക്രിക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎഇ ക്രിക്കറ്റ് ബോർഡുമായി ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ഈ ബന്ധം യുഎഇ പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിക്കാൻ കാരണമായി.
അതേ സമയം നിർത്തി വെച്ച ഐപിഎൽ അടുത്ത ആഴ്ചയോ അടുത്ത സെപ്റ്റംബറിലോ നടക്കാനാണോ ആണ് സാധ്യത. ഉപേക്ഷിച്ച പഞ്ചാബ്- ഡൽഹി പോരാട്ടത്തോടെയായിരിക്കും പുതിയ ഷെഡ്യൂൾ ആരംഭിക്കുക.
സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പിലും നിന്നും ഇന്ത്യ പിന്മാറുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. അതിനാൽ ഏഷ്യ കപ്പ് നടക്കുന്ന സെപ്റ്റംബറിൽ ചിലപ്പോൾ ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നടന്നേക്കാം..