ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് മുൻപായി പരിക്കിൽ നിന്ന് മുക്തനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഓസ്ട്രേലിയൻ ബൗള്ളർ ജോഷ് ഹേസൽവുഡ് സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ്.
ഷോൾഡറിനേറ്റ പരിക്ക് മൂലം താരത്തിന് RCB ക്കൊപ്പം അവസാനഘട്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്ത്യ-പാക്കിസ്ഥാൻ പ്രകോപനം വന്നപ്പോൾ താരം തിരിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇതോടെ താരം പ്ലേഓഫ് കളിക്കാൻ ഇന്ത്യയിലേക്ക് തിരിച്ചുവരില്ല പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത RCB തന്നെ ഹേസൽവുഡ് ടീമിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
താരത്തിന് നിലവിൽ പരിക്ക് പൂർണമായും മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സിനെതിരായ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കളിച്ചേക്കാം. എന്തിരുന്നാലും താരത്തിന്റെ തിരിച്ചുവരവ് ടീമിന് ഏറെ ആശ്വാസം പകർന്നിട്ടുണ്ട്.