മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസണ് കളിക്കളമൊരുങ്ങുകയാണ്. ഫെബ്രുവരി 14-ന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിട്ടുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസൺ ആരംഭിക്കും (kerala blasters).
നീണ്ട പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഡേവിഡ് കാറ്റലയുടെ പരിശീലനത്തിന് കീഴിൽ മഞ്ഞപ്പട ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. വിദേശ താരങ്ങളുടെ കാര്യത്തിലും ആഭ്യന്തര താരങ്ങളുടെ കാര്യത്തിലും മികച്ച സന്തുലിതാവസ്ഥ ഇത്തവണ ടീമിലുണ്ട്.

പരിചയസമ്പന്നരായ മുതിർന്ന താരങ്ങളെയും ഊർജ്ജസ്വലരായ യുവതാരങ്ങളെയും ഒരുപോലെ ഉൾപ്പെടുത്തിക്കൊണ്ട് 29 അംഗ ടീമിനെയാണ് ക്ലബ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ വിക്ടർ ബെർട്ടോമിയു, മാറ്റിയാസ് ഹെർണാണ്ടസ് എന്നിവരാണ് ടീമിലെ പ്രധാന പ്രതീക്ഷകൾ.
Kerala Blasters FC Squad for ISL 2025-26
Goalkeeper:
Sachin Suresh, Nora Fernandes, Arsh Shaik
Defenders:
Jaganath Jayan, Bikash Yumnam, Hormipam Ruivah, Oumar Bah, Sumit Sharma, Naocha Singh, Aiban Dohling, Muhammed Saheef, Sandeep Singh
Midfielders:
Freddy Lallawmawma, Rowlin Borges, Matias Hernandez, Yoihenba Meitei, Ebindas, Vibin Mohanan, Danish Farooq, Marlon Roos-Trujillo
Forwards:
Kevin Yoke, Lalthanmawia, Nihal Sudheesh, Korou Singh, Victor Bertomeu, Salahudheen Adnan, Sreekuttan MS, Muhammed Ajsal
ALSO READ: ആഫ്കോൺ ടോപ്പ് സ്കോർ ഇനി ഇന്ത്യയിൽ; വമ്പൻ സൈനിങ്
content: kerala blasters