രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗോട്ടറിന്റെ സൈനിങ് പൂർത്തിയാക്കിയത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് കൂടിയായിരുന്നു ലഗോട്ടർ. എന്നാൽ ലഗോട്ടറിൽ കളി തീരില്ലെന്നും അടുത്തൊരു വിദേശ താരം കൂടി ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ലഗോട്ടറിനെ കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു വിദേശ താരത്തെ കൂടി ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ്. വരും ദിവസങ്ങളിൽ ഈ സൈനിങ് പൂർത്തിയാകാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരവുമായി ചർച്ചയിലാണെന്നും ആ ചർച്ചകൾ വിജയകരമായി പൂർത്തിയാവുകയും ചെയ്താൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു വിദേശ സൈനിങ് കൂടി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
അതേ സമയം, പ്രതിരോധത്തിലേക്കായിരിക്കും ഈ സൈനിങ് നടക്കുക. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ലഗോറ്റർ ഡിഫൻസീവ് മിഡ്ഫീൽഡും സെന്റർ ബാക്ക് പൊസിഷനും കൈകാര്യം ചെയ്യുന്ന താരമാണ്. അത്തരത്തിലുള്ള താരം തന്നെയായിരിക്കും ഇനിയും വരാൻ പോകുക.
അതേ സമയം, വിദേശ താരങ്ങൾക്ക് പുറമെ, ഇന്ത്യൻ താരങ്ങളെയും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിക്കാം.