ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും റൂമറുകൾ സജീവമാണ്. അത്തരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു റൂമർ കൂടി സജീവമാകുകയാണ്. റൂമർ പരിശോധിക്കാം…
മൊറോക്കൻ സെന്റർ ബാക്ക് സൗലൈമാൻ എൽ അമ്രാനി കേരളാ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ട്. ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
28 കാരനായ സൗലൈമാൻ സ്പാനിഷ് ക്ലബ് മലാഗയുടെ യൂത്ത് ടീമിലൂടെ വളർന്ന് വന്ന താരമാണ്. നിലവിൽ മൊറോക്കൻ ക്ലബായ ഒസി സാഫിയിലാണ് താരം കളിക്കുന്നത്. മൊറോക്കോയുടെ വിവിധ ഐജ് ഗ്രൂപ്പുകളിലും താരം കളിച്ചിട്ടുണ്ട്.
ഈ വർഷം ജൂൺ അവസാനത്തോട് കൂടി താരത്തിന് മൊറോക്കൻ ക്ലബ്ബുമായി കരാർ അവസാനിക്കും. നിലവിൽ ഇക്കാര്യം റൂമർ മാത്രമാണ്.
ഏതായാലും ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ പ്രതിരോധതാരത്തെ നോട്ടമിടുന്നുണ്ട്. മിലോസ് ഡ്രിങ്കിച്ച് സീസണ് ശേഷം ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് റിപോർട്ടുകൾ.
