ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) 2025-26 സീസണിലേക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.അനുഭവസമ്പത്തും ടീമിനുള്ളിലെ സ്വാധീനവും പരിഗണിച്ച്, നാല് താരങ്ങൾ അടങ്ങുന്ന ഒരു നേതൃനിരയെയാണ്ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത്. നായക തിരഞ്ഞെടുപ്പിൽ ഒരു വമ്പൻ നീക്കവും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്.
ALSO READ: ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി
കഴിഞ്ഞ സീസണുകളിലെല്ലാം മഞ്ഞപ്പടയുടെ പടത്തലവനായിരുന്ന ഉറുഗ്വേൻ താരം അഡ്രിയാൻ ലൂണ (Adrian Luna) തന്നെയാകും പ്രധാന ക്യാപ്റ്റൻ. ലൂണയ്ക്ക് പുറമെ മറ്റ് മൂന്ന് താരങ്ങൾ കൂടി നേതൃനിരയിലുണ്ട്. മൊറോക്കൻ താരവും ടീമിൻ്റെ പ്രധാന ആക്രമണകാരിയുമായ നോഹ സദാവുയിയാണ് മറ്റൊരു നായകൻ.
ALSO READ: സൂപ്പർ കപ്പ് പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ്; കറ്റാലയുടെ തുറുപ്പ് ചീട്ടുകൾ vs ടീമിൻ്റെ തലവേദനകൾ
സമീപകാലത്തായി ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ മധ്യനിര താരം ഡാനിഷ് ഫാറൂഖ്,യുവ പ്രതിരോധ താരം ബികാഷ് യുംനം എന്നിവരാണ് നായകന്മാർ. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാത്രം ടീമിലെത്തിയ താരമാണ് ബികാഷ്. ബികാശിന് നായക സ്ഥാനം ഏൽപ്പിക്കുന്നതിലൂടെ തരത്തിൽ ദീർഘദൂര പദ്ധതികൾ ബ്ലാസ്റ്റേഴ്സിനുണ്ടെന്ന് വ്യക്തമാവുകയാണ്. ബ്ലാസ്റ്റേഴ്സിൽ വളരെ കുറഞ്ഞ മത്സര പരിചയമുള്ള ബികാശിന് നായകസ്ഥാനം നൽകിയത് ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന തിരുമാനങ്ങളിൽ ഒന്ന് കൂടിയാണ്.
