അവ്യക്തതകൾ ഏറെയുണ്ടെങ്കിലും ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുകയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് (kerala blasters fc) ഇത്തവണ ഐഎസ്എൽ കളിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എങ്കിലും വിദേശ താരങ്ങളുടെ അഭാവം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവും.
റിയാഗോ ആൽവസ്, അഡ്രിയാൻ ലൂണ, നോഹ സദോയി, യുവാൻ റോഡ്രിഗസ് എന്നിവർ ഇതിനോടകം ക്ലബ് വിട്ടിട്ടുണ്ട്, ബാക്കി വിദേശ താരങ്ങളായ കോൾഡോ ഒബിയേറ്റയും ദുസാൻ ലഗോറ്ററും ടീമിലുണ്ടെങ്കിലും ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്.
നിലവിൽ ഇരുവരും ടീമിന്റെ ഭാഗമാണ്. അങ്ങനെയങ്കിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത സ്‌ക്വാഡ് എങ്ങനെ ആയിരിക്കും? പരിശോധിക്കാം..

പ്രധാന വിദേശ താരങ്ങൾ ക്ലബ് വിട്ടത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ പ്രാധാന്യം ഏറെയുണ്ട്. കൂടാതെ റിസേർവ് ടീമിൽ നിന്നും ചില കോൾ അപ്പുകളും ഇത്തവണ പ്രതീക്ഷിക്കാം.
ഇക്കഴിഞ്ഞ സൂപ്പർ ലീഗ് കേരളയിൽ മികച്ച പ്രകടനം നടത്തിയ റിസേർവ് താരങ്ങളായ അജ്‌സൽ, എബിൻ ദാസ് എന്നിവർക്ക് ഇത്തവണ സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. സൂപ്പർ ലീഗ് കേരളയിൽ ഏഴ് ഗോളുകൾ നേടിയ അജ്‌സൽ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരമാണ്.20 കാരനായ എബിൻദാസ്, മധ്യനിരയിലും വിങ്ങികളിലും കളിയ്ക്കാൻ കെൽപുള്ള താരമാണ്.
ഗോൾ കീപ്പർമാർ: സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, അർശ് ഷെയ്ഖ്, അൽ സാബിത് എസ്ടി
പ്രതിരോധം: ഐബാൻ ഡോഹ്ലിങ്, നവോച്ച സിങ്, ലാഗോറ്റർ, ബികാഷ് യുംനം, ഹോർമിപാം, ഷഹീഫ്, സുമിത് ശർമ്മ, അമേ റാണാവാഡ, സന്ദീപ് സിങ്
മിഡ്ഫീൽഡ്: ഫ്രഡി, ഡാനിഷ്, വിബിൻ മോഹൻ, അസർ, എബിൻ ദാസ്, യോഹിൻബ മീതെ
മുന്നേറ്റം: അയ്മൻ, അമാവിയ, കോറു സിങ്, ശ്രീക്കുട്ടൻ, കോൾഡോ ഒബിയേറ്റ, അജ്‌സൽ
ALSO READ: ഐഎസ്എൽ കളിയ്ക്കാൻ ലൂണ തിരിച്ചെത്തുമോ? എന്താണ് ലോൺ വ്യവസ്ഥയിലെ ഡീൽ?
content: kerala blasters fc