അടുത്ത സീസണിലേക്കായി വലിയ പൊളിച്ചെഴുത്ത് നടത്താനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. പൊളിച്ചെഴുത്തിൽ അടുത്ത സീസണിൽ ക്ലബ്ബിൽ തുടരില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാൻ കഴിയുന്ന താരമാണ് ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച്. താരത്തെ ക്ലബ് റിലീസ് ചെയ്യുമെന്ന് റൂമറുകൾ സജീവമായിരിക്കെ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടി ഇപ്പോൾ ചർച്ചയാവുകയാണ്.
അഭിനന്ദിക്കാൻ ഒരുപാട് ആളുകളുണ്ടാവും, എന്നാൽ മോശം സമയത്ത് പിന്തുണയ്ക്കാൻ ആരുമുണ്ടാവില്ലെന്ന സന്ദേശം നൽകുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ല എന്ന കാര്യമാണോ താരം ഇതിലൂടെ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
നേരത്തെയും സമാന രീതിയിലുള്ള സ്റ്റോറികൾ താരം പങ്ക് വെച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു സ്റ്റോറിയും താരം പങ്ക് വെച്ചിരുന്നു.
അതേ സമയം, കളത്തിൽ അത്ര മികച്ച പ്രകടനമല്ല താരം നടത്തുന്നത്. അതിനാൽ താരത്തെ റിലീസ് ചെയ്യാനുള്ള നീക്കത്തോട് ആരാധകർ യോജിക്കുന്നുണ്ട്.
ഡിഫൻസിൽ പിഴവുകൾ വരുത്തുന്ന താരത്തിന് പലപ്പോഴും നഷ്‌ടമായ പന്ത് റിക്കവർ ചെയ്യാനോ, എതിരാളികളുടെ വേഗതയ്ക്കനുസരിച്ച് നീക്കം നടത്താനോ സാധിക്കാറില്ല..