നെമഞ്ജ ലക്കിക്-പെസിക്. 2017-18, 2018-19 എന്നിങ്ങനെ രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഈ സെർബിയക്കാരൻ. തന്റെ 25 ആം വയസിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. അതായത് കരിയറിന്റെ പീക്ക് ടൈം അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ചെലവഴിച്ചു. എന്നാലിപ്പോൾ അവസരമില്ലാതെ കഷ്ടപ്പെടുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ പഴയ ഡിഫൻഡർ.
നിലവിൽ സെർബിയയിലെ മൂന്നാം ഡിവിഷൻ ക്ലബായ ഡിനാമോ പാൻസെവോയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. 2023 മുതൽ താരം ക്ലബ്ബിന്റെ ഭാഗമാണ് എങ്കിലും ആകെ രണ്ട് സീസണുകളിലായി ആകെ ഒരൊറ്റ മത്സരമാണ് താരം കളിച്ചത്.
2024-25 സീസണിൽ താരത്തെ ഒരൊറ്റ മത്സരത്തിൽ പോലും ക്ലബ് ഉപയോഗിച്ചിട്ടില്ല. താരത്തെ ഏതാണ്ട് ഓഫ് ലോഡ് ചെയ്ത മട്ടാണ് ക്ലബ്ബിന്റേത്.
നിലവിൽ അവസരം ലഭിക്കാതെ കഷ്ടപ്പെടുന്ന ഈ 33 കാരൻ ഉടൻ വിരമിക്കൽ പ്രഖ്യാപിക്കാനും സാധ്യതയേറെയുണ്ട്.
ഇന്ത്യയ്ക്ക് പുറമെ, ലിത്വാനിയ,എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങിയ ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്.