FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിന്റെ ‘ഗോൾഡൻ ഇറ’ അന്ത്യത്തിലേക്ക്‌; അവശേഷിക്കുന്നത് 4 പേർ മാത്രം…

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാൻ കഴിയുക ഇവാൻ വുകമോനോവിച്ചിന്റെ ആദ്യ സീസണായ 2021-22 സീസണായിരുന്നു. ഫൈനലിൽ വീണെങ്കിലും കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഊർജസ്വലരായി കണ്ടത് ആ സീസണിലായിരുന്നു. ഇപ്പോഴിതാ ഇവാൻ ഇറയിലെ മറ്റൊരു പ്രധാനി കൂടി ബ്ലാസ്റ്റേഴ്‌സ് വിടുകയാണ്.

2021-22 സീസൺ മുതൽ ക്ലബ്ബിന്റെ ഫിറ്റ്നസ് കോച്ചായും കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ പെർഫോമൻസ് കോച്ചായും സേവനമനുഷ്ഠിച്ച വെർണർ മാർട്ടൻസാണ് ക്ലബ് വിട്ടത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2021-22 ബ്ലാസ്റ്റേഴ്സിന്റെ സുവർണ സീസണിലെ പ്രധാന പരിശീലകൻ ഇവാൻ വുകമനോവിച്ച് കഴിഞ്ഞ സീസണിൽ ക്ലബ് വിട്ടിരുന്നു. 2021-22 സീസണിന്റെ പകുതിയിൽ സഹപരിശീലകനായി ജോയിൻ ചെയ്ത ഫ്രാങ്ക് ദൗവാനും ഇവാനോപ്പം ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു.

അന്നത്തെ ടീമിന്റെ സഹപരിശീലകനായ തോമസ് ചോഴ്സും ഇക്കഴിഞ്ഞ ഐഎസ്എൽ സീസണ് പിന്നാലെ ക്ലബ് വിട്ടിരുന്നു. ചോഴ്സ് ക്ലബ് വിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മാത്രമേ ബാക്കിയുള്ളു.. ഇപ്പോഴിതാ വെർണർ മാർട്ടൻസും ക്ലബ് വിട്ടിരിക്കുകയാണ്.

അന്നത്തെ ഗോൾ കീപ്പർ കോച്ച് സ്ലേവൻ പ്രോഗോവെക്കി മാത്രമാണ് നിലവിൽ കോച്ചിങ് സ്റ്റാഫിലെ അവശേഷിക്കുന്ന വ്യക്തി. 2021-22 സീസണിലുണ്ടായിരുന്നവരിൽ സ്ലേവൻ പ്രോഗോവെക്കിയെ കൂടാതെ സന്ദീപ് സിങ്. ഹോർമിപാം, അഡ്രിയാൻ ലൂണ, എന്നിവർ മാത്രമാണ് ഇനി സുവർണ സീസണിലെ അവേശിക്കുന്നവർ. ഇതിൽ ഹോർമിപാം. ലൂണ എന്നിവർ അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.