ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഗിനിയൻ സെന്റർ ബാക്ക് താരം ബാക്ക് ഔമർ ബാഹിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ഈ സീസൺ അവസാനം വരെ നീളുന്ന കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് 31 കാരനെ സ്വന്തമാക്കുന്നത്.
ഔമർ ബാഹിന് സ്പാനിഷ് ഫുട്ബോളിൽ നിന്ന് വിപുലമായ അനുഭവപരിചയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സ്പാനിഷ് ക്ലബ്ബായ യുഇ സാന്റ് ആൻഡ്രൂ, ഇസി ഗ്രാനോളേഴ്സ്, സിഇ എൽ’ഹോസ്പിറ്റലെറ്റ്, ഫണ്ടാസിയോ എസ്പോർട്ടിവ ഗ്രാമ, അടുത്തിടെ യുഇ വിലാസർ ഡി മാർ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ഔമർ ബാഹിനെ.
2025-26 സീസൺ മുന്നോടിയായിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം സൈനിങ്ങാണിത്. ജർമ്മൻ വിംഗർ മാർലോൺ, സ്പാനിഷ് മിഡ്ഫീൽഡർ മാറ്റിയാസ്, സ്ട്രൈക്കർ വിക്ടർ, ഫ്രഞ്ച് സ്ട്രൈക്കർ കെവിൻ യോക്ക് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുൻപ് സൈൻ ചെയ്ത വിദേശ താരങ്ങൾ.
എന്തിരുന്നാലും ബഹ് ഇതുവരെ കൊച്ചിയിൽ എത്തിയിട്ടില്ല, പ്രീ-സീസൺ ക്യാമ്പിൽ ചേർന്നിട്ടില്ല. അദ്ദേഹം ഉടൻ തന്നെ സ്ക്വാഡിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
