Indian Super LeagueKBFCTransfer News

വിദേശ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ പോളിസി; മികച്ച തീരുമാനമെന്ന് ആരാധകർ

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന സൂപ്പർ കപ്പ് മാത്രമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. നിലവിലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടത്തേണ്ടതിനാൽ സമ്മർ വിൻഡോ ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.

സമ്മർ വിൻഡോ ആരംഭിക്കാൻ ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ട്രാൻസ്ഫർ പദ്ധതികളിൽ ബ്ലാസ്റ്റേഴ്സ് ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടതായാണ് സൂചനകൾ. വിദേശ താരങ്ങളുടെ ട്രാൻസ്ഫർ പദ്ധതികളിലാണ് ബ്ലാസ്റ്റേഴ്സ് മികച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്.

നിലവിൽ, അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട വിദേശ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്ന് പ്രമുഖ കായികം മാധ്യമപ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിശീലകനെ നിയമിച്ചതിനു ശേഷം മാത്രമേ, വിദേശ താരങ്ങളുടെ കാര്യത്തിലും തീരുമാനമെടുത്താൽ മതി എന്ന നിലപാടാണ് നിലവിൽ ബ്ലാസ്റ്റേഴ്സിലുള്ളത്.

നേരത്തെ പരിശീലകർ ആവശ്യപ്പെടുന്ന വിദേശ താരങ്ങളെ അല്ലായിരുന്നു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. സ്റ്റാറേയ്ക്ക് ബ്ലാസ്റ്റേഴ്സിൽ തിളങ്ങാൻ കഴിയാത്തതും ഇതുകൊണ്ടാണ്.

എന്നാൽ വരും സീസണിൽ പരിശീലകന്റെ പദ്ധതി അനുസരിച്ച് വിദേശ താരങ്ങളെ ഉൾപ്പെടെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.