കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ്. ജനുവരി 24 ന് രാത്രി 7:30 നാണ് മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി പരിക്കും സസ്‌പെൻഷനും ഫോമില്ലായ്മയും ഈസ്റ്റ് ബംഗാളിനെ നന്നേ വലയ്ക്കുന്നുണ്ട്. ഈസ്റ്റ് ബംഗാളിന്റെ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലും മോശം ഫോമിലുമാണ്.

സ്പാനിഷ് പ്രതിരോധ താരം ഹെക്ടർ യൂസ്റ്റെ, സാൽ ക്രെസ്പോ, ക്ലീറ്റൺ സിൽവ, എന്നിവർ പരിക്കിന്റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഇവർ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. കൂടാതെ എഫ്സി ഗോവയ്ക്കതിരായ അവസാന മത്സരത്തിൽ നന്ദകുമാർ ശേഖർ നാലാം മഞ്ഞക്കാർഡ് കണ്ടതും അവർക്ക് തിരിച്ചടിയാണ്. നന്ദകുമാറിന് ബ്ലാസ്റ്റേഴ്സിനെതിരെയാണ് മത്സരം കളിക്കാനാവില്ല.

കൂടാതെ അവരുടെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രി ദയമന്തക്കോസ് മോശം ഫോമിലാണ് എന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകമാണ്. ഗോവയ്ക്കെതിരായ മത്സരത്തിൽ ദിമി ഒട്ടനവധി അവസരങ്ങൾ കളഞ്ഞ് കുളിക്കുന്നത് നമ്മൾ കണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. നിലവിലെ അവരുടെ ദൗർബല്യം മുതലെടുക്കാനായാൽ ബ്ലാസ്റ്റേഴ്സിന് വിജയിക്കാനാവും.

അതേ സമയം, ഈസ്റ്റ് ബംഗാളിനെതിരെ വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാം.