Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി ഇരട്ട സഹോദരങ്ങൾ; ഞെട്ടലോടെ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്ലാസ്റ്റേഴ്‌സിന് എല്ലാ വിദേശ താരങ്ങളെയും വിൽക്കേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലവിൽ ഒരു വിദേശ താരം പോലുമില്ല.

ഇതിന് പിന്നാലെ ഇതാ കേരള ബ്ലാസ്റ്റേഴ്‌സ് യുവ മലയാളി ഇരട്ട സഹോദരങ്ങളായ മുഹമ്മദ്‌ ഐമെൻ, മുഹമ്മദ്‌ അസർ എന്നിവരുടെ വിട വാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്ലാറ്റ്ഫോം വഴിയാണ് ഈയൊരു കാര്യം അറിയിച്ചത്. 

ഇരുവരുടെ വിടവാങ്ങൽ ഞെട്ടലോടെയാണ് ആരാധകർ നോക്കി കാണുന്നത്. വിദേശ താരങ്ങളെ വിട്ട് നൽകിയത് മനസ്സിലാക്കാൻ കഴിയുന്നതാണെങ്കിലും എന്തു കൊണ്ടാണ് ഐമെനെയും അസറിനെയും വിറ്റത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

വിദേശ താരങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ, ഇന്ത്യൻ സ്‌ക്വാഡുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് 2025-26 സീസൺ ഇറങ്ങുക. എന്നാൽ ഇതുപോലത്തെ താരങ്ങളെ വിൽക്കുകയാണേൽ എങ്ങനെ പുതിയ സീസൺ കളിക്കുമെന്ന് നോക്കി കാണേണ്ടത് തന്നെയാണ്. അഭ്യൂഹങ്ങൾ പ്രകാരം ഇരുവരും ഇനി സ്പോർട്ടിങ് ക്ലബ്‌ ഡൽഹിക്ക് വേണ്ടി കളിക്കുമെന്നാണ്.