മിക്കേൽ സ്റ്റാറേയെ പുറത്താക്കിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെയും പുതിയ പരിശീലകനായിട്ടില്ല. ടി.ജി പുരുഷോത്തമനും തോമസ് ചോഴ്സുമാണ് നിലവിൽ ടീമിനെ താൽക്കാലികമായി പരിശീലിപ്പിക്കുന്നത്. പുതിയ പരിശീലകന്റെ കസേര ഒഴിഞ്ഞു കിടക്കുമ്പോൾ, ഇക്കാര്യത്തിൽ ഒരു റൂമർ കൂടി പുറത്തുവരികയാണ്.
നിലവിൽ മോഹൻ ബഗാന്റെ പരിശീലകനായ ഹോസേ മൊളീനയെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാള മാധ്യമമായ മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കൊൽക്കത്തയിലെത്തി മൊളിനയുമായി കൂടിക്കാഴ്ച നടത്തിയതായും പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മോഹൻ ബഗാനെ ഇത്തവണ ഷീൽഡ് ജേതാക്കളാക്കിയ ഐഎസ്എല്ലിലെ എലൈറ്റ് പരിശീലകനാണ് മൊളീന. ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സമീപിച്ചാലും അദ്ദേഹം ബ്ലാസ്റ്റേഴ്സിനോട് സമ്മതം മൂളാനും സാധ്യതകൾ കുറവാണ്.
നിലവിൽ ബഗാന്റെ മികച്ച പദ്ധതികളാണ് മൊളീന കൈകാര്യം ചെയ്യുന്നത്. കൂടാതെ അദ്ദേഹത്തെ അടുത്ത സീസണിലും നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്.
