FootballIndian Super LeagueKBFC

മിലോസിന് പകരം ചെക്ക് റിപ്പബ്ലിക് വൻമതിൽ എത്തുന്നു🔥; വമ്പൻ അപ്ഡേറ്റ് പുറത്ത്🤌… 

ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് വിദേശ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. താരം ഇനി തായ്‌ലൻഡിലെ ഒരു ക്ലബിന് വേണ്ടി കളിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

മിലോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ കിടിലൻ സെന്റർ ബാക്കിനായുള്ള തിരച്ചിലാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുതിയൊരു അഭ്യൂഹം പുറത്ത് വരുകയാണ്.

അഭ്യുഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ചെക്ക് റിപ്പബ്ലിക് പ്രതിരോധ നിര താരം ജാക്കുബ് പൊകോർണിയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. നിലവിൽ ചെക്ക് റിപ്പബ്ലിക്കൻ ഫസ്റ്റ് ഡിവിഷനായ എസ്‌കെ സിഗ്മ ഒലോമൗക്കിന്റെ താരമാണ് ജാക്കുബ്.

താരത്തിന്റെ മാർക്കറ്റ് വാല്യൂ വരുന്നത് 4.4 കോടിയാണ്. ചെക്ക് റിപ്പബ്ലികിന്റെ അണ്ടർ-20, അണ്ടർ-21 ദേശിയ ടീമിലെ താരം കൂടിയായിരുന്നു അദ്ദേഹം. 28 കാരൻ നിലവിൽ ഫ്രീ ഏജന്റ് ആണ്.

അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ താരത്തെ സ്വന്തമാക്കാം. എന്തരിക്കുന്നാലു താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് പ്രതിക്ഷിക്കാം.